സാമ്പത്തിക പരിഷ്കാരം: "സംശയിച്ചവർക്ക് തെറ്റുപറ്റിയെന്ന് ഇന്ത്യ തെളിയിച്ചു"; പ്രശംസിച്ച് ഐഎംഎഫ്

"സാമ്പത്തിക രംഗത്ത് കാര്യമായ പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ ഇന്ത്യ കാണിച്ച് ധൈര്യത്തെ ബഹുമാനിക്കുന്നു"
IMF Chief's Praise  India
IMF Chief's Praise IndiaSource: X / ANI
Published on

ഡൽഹി; ഇന്ത്യയുടെ 'ധീരമായ സാമ്പത്തിക പരിഷ്കാരങ്ങളെ അഭിനന്ദിച്ച് ഇനന്റർ നാഷണൽ മോണിറ്ററി ഫണ്ട്. പരിഷ്കരിച്ച നികുതി നിയമങ്ങൾ മുതൽ ഡിജിറ്റൽ പേയ്മെന്റുകൾ വരെയുള്ള നടപടികളെ പരാമർശിച്ചാണ് പ്രശംസ. ധനമന്ത്രിമാരുടെയും കേന്ദ്ര ബാങ്ക് ഗവർണർമാരുടെയും അർദ്ധ വാർഷിക സമ്മേളനത്തിലായിരുന്നു ഐഎംഎഫ് ചീഫ് ക്രിസ്റ്റലീന ജോർജിയേവ ഇന്ത്യയെ പ്രശംസിച്ചത്.

IMF Chief's Praise  India
കരൂർ ദുരന്തത്തിൽ മരിച്ച 41 പേരുടെ കുടുംബങ്ങളെ ടിവികെ ഏറ്റെടുക്കും

സാമ്പത്തിക രംഗത്ത് കാര്യമായ പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ ഇന്ത്യകാണിച്ച് ധൈര്യത്തെ ഞാൻ ബഹുമാനിക്കുന്നു. ഡിജിറ്റൽ ഐഡന്റിറ്റി വ്യാപകമായി നടപ്പാക്കാൻ പറ്റില്ലെന്ന് നിരവധിപ്പേർ പറഞ്ഞു. മുന്നറിയിപ്പും നൽകി. പക്ഷെ ആ ധാരണ തെറ്റാണെന്ന് ഇന്ത്യ തെളിയിച്ചു. സെപ്റ്റംബറിലെ ചരക്ക് സേവന നികുതി ബ്രാക്കറ്റുകളുടെ പുനഃക്രമീകരണം ഉൾപ്പെടെ പരമാർശിച്ചാണ് ഐഎംഎഫ് ചീഫിന്റെ പ്രശംസ. ആഗോള സമ്പദ്‌വ്യവസ്ഥ ഇപ്പോഴും മഹാമാരിയിൽ നിന്ന് കരകയറുന്ന സാഹചര്യത്തിൽ, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയെ അനുമോദിച്ച് പലരും നടത്തിയ വിശേഷണങ്ങൾ ഉൾപ്പെടെ പരിഗണിച്ചാണ് ഐഎംഎഫ് മേധവിയുടെ പ്രതികരണം.

IMF Chief's Praise  India
ബിഹാർ തെരഞ്ഞെടുപ്പ്: കോൺഗ്രസ്-ആർജെഡി സീറ്റ് ചർച്ചയിൽ ഏകദേശ ധാരണ

എന്നാൽ സമ്പദ് വ്യവസ്ഥയ്ക്ക് ലഭിച്ച പ്രശംസ ജി20 രാജ്യങ്ങളുടെ മൊത്തെം സാമ്പത്തിക നിരീക്ഷണത്തിൽ ഇന്ത്യക്ക് ലഭിച്ചില്ല വികസ്വര സമ്പദ്‌വ്യവസ്ഥകളെ ബാധിക്കുന്ന നിരന്തരമായ കടബാധ്യതകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടർന്നും സമ്മർദ്ദം ചെലുത്തുമെന്ന് ഐഎംഎഫ് മേധാവി പറഞ്ഞു."വളർച്ച മന്ദഗതിയിലാണ്, കടം കൂടുതലാണ്, സാമ്പത്തിക മാന്ദ്യത്തിന്റെ അപകടസാധ്യതകൾ ഉണ്ട് . ലിക്വിഡിറ്റി പ്രശ്‌നങ്ങളുള്ള രാജ്യങ്ങളെ പരിശോധിക്കാൻ ഐ‌എം‌എഫ് ലോകബാങ്കുമായി ചേർന്ന് പ്രവർത്തിക്കുന്നത് തുടരുന്നുവെന്ന് അവർ കൂട്ടിച്ചേർത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com