ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ അതിവേഗ വളർച്ചയിൽ; 2025-26 സാമ്പത്തിക വർഷം 6.6% നിരക്കിലാകുമെന്ന് ഐഎംഎഫ്

വേൾഡ് ഇക്കണോമിക് ഔട്ട്‌ലുക്ക് (WEO) റിപ്പോർട്ട് അനുസരിച്ചാണ് ഐഎംഎഫ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ അതിവേഗ വളർച്ചയിൽ
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ അതിവേഗ വളർച്ചയിൽSource: Social Media
Published on

ഡൽഹി: ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ അതിവേഗ വളർച്ചയിലെന്ന് അന്താരാഷ്ട്ര നാണയ നിധി. 2025-26 ൽ ഇന്ത്യ 6.6% നിരക്കിൽ വളരുമെന്നും അതിവേഗം വളരുന്ന ഉയർന്നുവരുന്ന വിപണികളിലും വികസ്വര സമ്പദ്‌വ്യവസ്ഥകളിലും ഒന്നാമതെത്താനുള്ള സാധ്യതയുണ്ടെന്നും ഐഎംഎഫ് പ്രവചിച്ചു. വേൾഡ് ഇക്കണോമിക് ഔട്ട്‌ലുക്ക് (WEO) റിപ്പോർട്ട് അനുസരിച്ചാണ് ഐഎംഎഫ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ അതിവേഗ വളർച്ചയിൽ
''തീ പടര്‍ന്നതോടെ ഒരു ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു, മറ്റേയാള്‍ ഒപ്പം നിന്നു''; കുര്‍ണൂലിലെ അപകടത്തില്‍ നിന്നും രക്ഷപ്പെട്ട യാത്രക്കാരന്‍

നിലവിലെ സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിലെ ശക്തമായ സാമ്പത്തിക പ്രകടനമാണ് ഈ വർധനവിന് കാരണമായി പറയുന്നത്. ഇത് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് മേലുള്ള യുഎസ് തീരുവ വർദ്ധിപ്പിച്ചതിന്റെ പ്രത്യാഘാതങ്ങളെ മറികടക്കുമെന്നാണ് വിലയിരുത്തൽ. 4.8% വളർച്ചയോടെ ചൈനയെ മറികടക്കാൻ ഇന്ത്യ ഒരുങ്ങുകയാണെന്നും ഐഎംഎഫ് ചൂണ്ടിക്കാട്ടി.

അതേ സമയം ആദ്യപാദത്തിലെ വളർച്ചാ നിരക്കിൽ കുറവുവരാനുള്ള ചില സാധ്യതകളും ഐഎംഎഫ് ചൂണ്ടിക്കാണിക്കുന്നുണ്ട്. ആഗോളതലത്തിൽ പണപ്പെരുപ്പം കുറയുന്നത് തുടരും. എന്നാൽ രാജ്യങ്ങൾക്കനുസരിച്ച് വ്യത്യാസങ്ങൾ വരാം. വികസിത സമ്പദ്‌വ്യവസ്ഥകളിൽ ശരാശരി 1.6% വളർച്ചാ നിരക്കും, അതേസമയം വികസ്വര സമ്പദ്‌വ്യവസ്ഥകളിൽ 4.2% വളർച്ചാ നിരക്കും പ്രതീക്ഷിക്കുന്നു, 2026 ൽ 0.2% മാന്ദ്യവും പ്രവചിക്കുന്നു.

2.9% എന്ന നിരക്കിൽ വളരുന്ന സ്പെയിൻ ഏറ്റവും വേഗത്തിൽ വളരുന്ന വികസിത സമ്പദ്‌വ്യവസ്ഥയാകും. അമേരിക്ക 2024 ലെ 2.4% ൽ നിന്ന് 1.9% വളർച്ച കൈവരിക്കാൻ സാധ്യതയുണ്ട്. അതേസമയം, ബ്രസീൽ 2.4%, കാനഡ 1.2%, ജപ്പാൻ 1.1% എന്നിങ്ങനെയാകും വളർച്ചാ നിരക്കെന്നും ഐഎംഎഫ് പ്രവചിക്കുന്നു. ആസിയാൻ-5 രാജ്യങ്ങളുടെ സമ്പദ് വ്യവസ്ഥ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ മെച്ചമായിരുന്നെങ്കിലും താരിഫ് നയങ്ങൾ അതിൽ ഇടിവു വരുത്തിയിട്ടുണ്ട്.

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ അതിവേഗ വളർച്ചയിൽ
ആർജെഡി വന്നാൽ ജം​ഗിൾരാജ് എന്ന് എൻഡിഎ; ബിഹാറിൽ തേജസ്വിക്കും മഹാഗഡ്ബന്ധനും വെല്ലുവിളികളേറെ

ഇന്ത്യ അതിവേഗ വളർച്ച കൈവരിക്കുന്നുണ്ടെങ്കിലും, ആഗോള വളർച്ച 2024-ൽ 3.3% ആയിരുന്നത് 2026-ൽ 3.2% ആയി കുറയുമെന്ന് ഐഎംഎഫ് പ്രവചിക്കുന്നു. തൊഴിൽ മേഖലയിലെ അനിശ്ചിതത്വം, തൊഴിൽ വിതരണത്തിലെ പ്രതിസന്ധികൾ, സ്ഥാപനങ്ങളുടെ തകർച്ച, വിപണിയിലെ മാറ്റങ്ങൾ സമ്പദ് വ്യവസ്ഥയുടെ സ്ഥിരതയ്ക്ക് ഭീഷണിയാകുമെന്നും ഐഎംഎഫ് വ്യക്തമാക്കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com