

ഡൽഹി: പലകാര്യങ്ങളിലും കടുത്ത ഭിന്നത നിലനിൽക്കുന്നതിനിടെ ഡൽഹിയിൽ യോഗം ചേർന്ന് ഇന്ത്യാ സഖ്യം. നീറ്റ് , സിബിഎസ്ഇ ചോർച്ചയിൽ അമർഷം പുകയുന്നതിനിടെ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന് ഒരുങ്ങുകയാണ് പ്രതിപക്ഷ പാർട്ടികളുടെ മുന്നണി. തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിലും സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയയ്ക്കാനും യോഗം തീരുമാനിച്ചു. 25 പാർട്ടികൾ പങ്കെടുത്ത യോഗത്തിൽ നിന്ന് ഡിഎംകെയും ആം ആദ്മി പാർട്ടിയും വിട്ടു നിന്നു.
വോട്ടുകൊള്ളയിലും തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിലും സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്തയയ്ക്കാനും യോഗം തീരുമാനിച്ചു. പ്രതിപക്ഷ ഐക്യം കൂടുതൽ ശക്തമാക്കണമെന്ന് യോഗത്തിൽ പൊതുവികാരം ഉയർന്നു. കേരളത്തിൽ നിയമസഭാ തെരെഞ്ഞെടുപ്പ് കാലത്ത് ബിജെപിയുമായി ഡീൽ എന്ന കോൺഗ്രസ് പ്രചാരണത്തിനെതിരെ സിപിഐഎം ശക്തമായ പ്രതിഷേധം അറിയിച്ചു.കഴിഞ്ഞ യോഗം വരെ സഖ്യത്തിൽ പങ്കാളിയായിരുന്ന ഡിഎംകെ ഇന്നത്തെ യോഗത്തിൽ പങ്കെടുത്തില്ല. മുന്നണി മര്യാദ പാലിക്കാതെ കോൺഗ്രസ്സ് ടിവികെയുമായി സഖ്യമുണ്ടാക്കിയതിലായിരുന്നു ഡിഎംകെ പ്രതിഷേധം.
ഡിഎംകെയോട് കോൺഗ്രസ്സ് സ്വീകരിച്ച സമീപനം ശരിയയിലെന്ന നിലപാടിയിരുന്നു സമാജ്‍വാദി പാർട്ടിക്കും ആർജിഡിക്കും. സിപിഐഎം ബിജെപി-ഡീൽ എന്ന കോൺഗ്രസ് ആരോപണവും യോഗത്തിൽ ഉന്നയിച്ചു. ഇന്ത്യ സഖ്യത്തിന്റെ വിജയത്തിനായി നിലകൊണ്ട പാർട്ടിയാണ് സിപിഐഎം. കോൺഗ്രസ് നിലപാട് പ്രതിപക്ഷ കൂട്ടായ്മയെ ദുർബലപ്പെടുന്നതാണെന്ന് സിപിഐഎമ്മിനെ പ്രതിനിധീകരിച്ച ജോൺ ബ്രിട്ടാസ് യോഗത്തെ അറിയിച്ചു. പ്രതിപക്ഷ ഐക്യം അനിവാര്യമെന്ന നിലപാടാണ് തൃണമൂൽ അധ്യക്ഷ മമത ബാനർജി പങ്കുവച്ചത്. ഐക്യം കൂടുതൽ ശക്തിപ്പെടുത്തിയാൽ മാത്രമേ മോദി സർക്കാർ ഉയർത്തുന്ന വെല്ലുവിളി നേരിടാനാകൂവെന്ന് മല്ലികാർജുൻ ഖാർഗെയും നിലപടെടുത്തു.
വോട്ട് കൊള്ള അടക്കമുള്ള വിഷയങ്ങൾ സഖ്യ കക്ഷികളിൽ പലരും ഏറ്റെടുത്തില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. അഞ്ചു സുപ്രധാന തീരുമാനങ്ങളാണ് യോഗം കൈക്കൊണ്ടത്. നീറ്റ് , സിബിഎസ്ഇ പ്രകീക്ഷികളിലെ ക്രമക്കേടിൽ ധർമേന്ദ്ര പ്രധാന്റെ രാജിയാണ് ഇന്ത്യ സഖ്യം ആവശ്യപ്പെടുന്നത്. കോക്ക്റോച്ച് ജനത പാർട്ടി അടക്കം വിഷയം ഏറ്റെടുക്കുന്നതിനിടെയാണ് ഇന്ത്യ സഖ്യവും രാജി ആവശ്യം ശക്തമാക്കുന്നത്. വോട്ട് കൊള്ള ശക്തമായി ഉന്നയിക്കാനും ചീഫ് ജസ്റ്റിസിന് കത്ത് നൽകാനും യോഗം തീരുമാനിച്ചു. സാമ്പത്തിക സ്ഥിതി, വിലകയ്യറ്റം അടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്രം സർവക്ഷി യോഗം വിളിക്കണമെന്നും, രണ്ടു മാസം കൂടുമ്പോൾ സഖ്യത്തിന്റെ യോഗം ചേരാനും തീരുമാനമായി.