ഇന്ത്യ-ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാരക്കരാർ യഥാർത്ഥ്യമായി; രാജ്യത്ത് 20 ബില്യൺ ഡോളർ നിക്ഷേപം

ന്യൂസിലൻഡിലേക്കുള്ള കയറ്റുമതി നികുതി കുറച്ചു
 India and New Zealand signed a free trade agreement
ഇന്ത്യ-ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാരക്കരാർ
Published on
Updated on

ഡൽഹി: ഇന്ത്യയും ന്യൂസിലൻഡും നിർണായകമായ സ്വതന്ത്ര വ്യാപാരക്കരാറിൽ ഒപ്പിട്ടു. കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയലും,ന്യൂസിലൻഡ് വ്യാപാര മന്ത്രി ടോഡ് മക്ലേയുമാണ് കരാറിൽ ഒപ്പുവെച്ചത്. അടുത്ത 5 വർഷത്തിനുള്ളിൽ ഉഭയകക്ഷി വ്യാപാരം 500 കോടി ഡോളറായി ഉയർത്തുകയാണ് കരാറിൻ്റെ പ്രധാനലക്ഷ്യം.

ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ വച്ച് കരാറിൻ്റെ ഔദ്യോഗിക രേഖയിൽ ഇരുരാജ്യങ്ങളും ഒപ്പുവച്ചു. കരാർപ്രകാരം വ്യാപാരം മാത്രമല്ല ആരോഗ്യം, ഐടി, തൊഴിൽ, വിദ്യാഭ്യാസം എന്നി മേഖലകളിൽ പരസ്പര സഹകരണമാണ് ലക്ഷ്യമിടുന്നത്. ചരിത്രപരമായ കരാറാണിതെന്നും ഇരുരാജ്യങ്ങൾക്കുമിടയിൽ പുതിയ പാത തുറക്കുകയാണെന്ന് ന്യൂഡിലൻഡ് വ്യാപാരമന്ത്രി പറഞ്ഞു.

 India and New Zealand signed a free trade agreement
എഎപിയുടെ കൂറുമാറ്റത്തിന് രാജ്യസഭ ചെയർമാൻ്റെ അംഗീകാരം; ബിജെപിയുടെ അംഗബലം 113 ആയി

ഇതോടെ കൂടുതൽ നിക്ഷേപം ഇന്ത്യയിലെത്തും. ഇത് യുവാക്കൾക്കും, കർഷകർക്കും, സംരംഭർക്കും ഗുണം ചെയ്യും. കരാർ പ്രകാരം ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് ന്യൂസിലൻഡിൽ നൂറ് ശതമാനം നികുതി ഇളവ് ലഭിക്കും. മരുന്നുകൾ, പാദരക്ഷകൾ ഉൾപ്പെടെ 8284 ഉൽപ്പന്നങ്ങൾക്കാണ് നികുതി ഇളവ് ലഭിക്കുക.

കൂടാതെ തുകൽ, കൈത്തറി, കരകൗശല വസ്തുക്കൾ എന്നിവയുൾപ്പെടെയുള്ള കയറ്റുമതിക്ക് 70 ശതമാനം ഇളവ് ലഭ്യമാകും. കമ്പിളി, മരം, കൽക്കരി, വൈൻ, പഴങ്ങൾ എന്നിവയുൾപ്പെടെയുള്ള ഇന്ത്യയിലേക്കുള്ള മിക്ക ഇറക്കുമതിക്കും തീരുവ ന്യൂസിലൻഡ് 95 ശതമാനമായിരിക്കും.

 India and New Zealand signed a free trade agreement
"എസി ഒഴിവാക്കൂ ദൈവനാമം ജപിച്ച് ഉള്ളി പോക്കറ്റിൽ സൂക്ഷിക്കൂ"; ചൂടിനെ പ്രതിരോധിക്കാൻ ജ്യോതിരാദിത്യ സിന്ധ്യയുടെ മന്ത്രം

Related Stories

No stories found.
News Malayalam 24x7
newsmalayalam.com