ജന്തർമന്തർ സമരവേദിയായി തിരിച്ചുപിടിക്കും, ഗ്യാനേഷ് കുമാറിൻ്റെ രാജിവരെ ഒറ്റക്കെട്ടായി സമരം തുടരും: ഇൻഡ്യ മുന്നണി

ജനാധിപത്യത്തിന് വേണ്ടിയുള്ള പ്രതിഷേധത്തിൽ ഇനി ഒറ്റക്കെട്ടായി മാത്രമെ പ്രതിഷേധിക്കൂവെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വ്യക്തമാക്കി.
ജന്തർമന്തർ സമരവേദിയായി തിരിച്ചുപിടിക്കും, ഗ്യാനേഷ് കുമാറിൻ്റെ രാജിവരെ ഒറ്റക്കെട്ടായി സമരം തുടരും: ഇൻഡ്യ മുന്നണി
Published on: 
Updated on: 

ഡൽഹി: ഗ്യാനേഷ് കുമാറിൻ്റെ രാജിവരെ പ്രതിപക്ഷം ഒറ്റക്കെട്ടായി സമരം തുടരുമെന്ന് പ്രഖ്യാപിച്ച് ഇൻഡ്യ മുന്നണി. ഇന്ന് രാഹുൽ ഗാന്ധിയുടെ വസതിയിൽ ചേർന്ന ചായ സൽക്കാരത്തിന് പിന്നാലെയാണ് വിവിധ പ്രതിപക്ഷ പാർട്ടികൾ സംയുക്തമായി ഈ തീരുമാനം അറിയിച്ചത്. ജനാധിപത്യത്തിന് വേണ്ടിയുള്ള പ്രതിഷേധത്തിൽ ഇനി ഒറ്റക്കെട്ടായി മാത്രമെ പ്രതിഷേധിക്കൂവെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വ്യക്തമാക്കി.

ഇൻഡ്യ മുന്നണിയുടെ പ്രതിഷേധങ്ങൾ വിജയം കണ്ടെന്ന് മുന്നണിയുടെ അധ്യക്ഷനും കോൺഗ്രസ് പ്രസിഡൻ്റുമായ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. "കഴിഞ്ഞ നാല് ദിവസമായി ഇൻഡ്യ സഖ്യം ഏറ്റെടുത്ത പ്രതിഷേധം വൻ വിജയമാകുന്നത് നിങ്ങൾ കണ്ടു. രാഹുൽ ഗാന്ധിയും മറ്റ് നേതാക്കളും പൊതുജനങ്ങളുടെ പ്രശ്നങ്ങൾ വളരെ ഗൗരവത്തോടെയും സമർപ്പണത്തോടെയും അഭിസംബോധന ചെയ്തു. വളരെ അപൂർവമായി മാത്രമേ ആളുകൾ ഇത്രയധികം പങ്കെടുത്തിട്ടുള്ളൂ. ഡൽഹിയിൽ ഇതാദ്യമായാണ് യുവാക്കളും പൗരന്മാരും സ്വയം മുൻകൈയെടുത്ത് ഒത്തുകൂടുന്നത്. നിങ്ങൾ ഇത് കണ്ടിട്ടുണ്ട്, അതിനാൽ ഞാൻ കൂടുതൽ വിശദീകരിക്കാൻ ആഗ്രഹിക്കുന്നില്ല. വോട്ട് മോഷ്ടിക്കാനുള്ള പ്രധാനമന്ത്രി മോദിയുടെ പദ്ധതി പൂർണ്ണമായും തുറന്നുകാട്ടാൻ എല്ലാവരും ഇപ്പോൾ തയ്യാറാണ്" ഖാർഗെ പറഞ്ഞു.

News Malayalam 24x7
newsmalayalam.com