18 ശതമാനം നികുതി ഇളവ് ലഭിച്ചതില്‍ സന്തോഷം; ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ സ്ഥിരീകരിച്ച് പ്രധാനമന്ത്രി

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങില്ലെന്ന് നരേന്ദ്ര മോദി സമ്മതിച്ചതായി ട്രംപ്. ട്രംപിൻ്റെ സമാധാന ശ്രമങ്ങൾക്ക് പൂർണ പിന്തുണയെന്ന് മോദി
18 ശതമാനം നികുതി ഇളവ് ലഭിച്ചതില്‍ സന്തോഷം; ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ സ്ഥിരീകരിച്ച് പ്രധാനമന്ത്രി
Image: X
Published on
Updated on

ന്യൂഡല്‍ഹി: ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ സ്ഥിരീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാപാര കരാറിനെ കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യയുടെ സ്ഥിരീകരണം.

താരിഫ് 25 ശതമാനത്തില്‍ നിന്ന് 18 ശതമാനമായി കുറച്ചതായും ട്രംപ് അറിയിച്ചിരുന്നു. നികുതി ഇളവ് നല്‍കിയതില്‍ സന്തോഷമുണ്ടെന്ന് നരേന്ദ്ര മോദി അറിയിച്ചു. മോദിയും ട്രംപും ഫോണില്‍ സംസാരിച്ചുവെന്ന് ഇന്ത്യയിലെ യുഎസ് അംബാസിഡര്‍ സര്‍ജിയോ ഗോര്‍ സ്ഥിരീകരിച്ചതിനു പിന്നാലെയാണ് ഇരു നേതാക്കളും വ്യാപാര കരാറിനെ കുറിച്ച് അറിയിച്ചത്. വ്യാപാര കരാറിനെ കുറിച്ചാണ് നേതാക്കള്‍ സംസാരിച്ചതെന്ന് സൂചനയുണ്ടായിരുന്നു.

പ്രിയ സുഹൃത്ത് ട്രംപുമായി സംസാരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്നാണ് നരേന്ദ്ര മോദി എക്‌സിലൂടെ പറഞ്ഞത്. രാജ്യത്തെ 1.4 ബില്യണ്‍ ജനങ്ങളുടെ പേരില്‍ നന്ദി അറിയിക്കുന്നുവെന്നും ട്രംപിന്റെ സമാധാന ശ്രമങ്ങള്‍ക്ക് ഇന്ത്യയുടെ പൂര്‍ണ പിന്തുണയുണ്ടെന്നും മോദി വ്യക്തമാക്കി.

പ്രധാനമന്ത്രി മോദിയോടുള്ള സൗഹൃദവും ബഹുമാനവും കണക്കിലെടുത്ത്, അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന പ്രകാരം അമേരിക്കയും ഇന്ത്യയും തമ്മിലുള്ള വ്യാപാര കരാറിന് സമ്മതിച്ചുവെന്നാണ് ട്രംപ് ട്രൂത്ത് സോഷ്യലില്‍ പോസ്റ്റ് ചെയ്തത്. താരിഫ് 25 ശതമാനത്തില്‍ നിന്ന് 18 ശതമാനമാക്കി കുറക്കുമെന്നും ട്രംപ് വ്യക്തമാക്കി.

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്താമെന്ന് നരേന്ദ്ര മോദി സമ്മതിച്ചതായും പോസ്റ്റില്‍ പറയുന്നുണ്ട്. യുഎസില്‍ നിന്ന് വെനസ്വേലയുടെ എണ്ണ വാങ്ങുമെന്ന് മോദി അറിയിച്ചതായും ട്രംപ് വ്യക്തമാക്കി. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുന്നതോടെ യുക്രെയ്‌നുമായുള്ള യുദ്ധം അവസാനിപ്പിക്കാനാകുമെന്നും ട്രംപ് അവകാശപ്പെട്ടു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com