ഡൽഹി; പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിന പ്രസംഗത്തിൽ AK-630 എയർ ഡിഫൻസ് തോക്കുകൾ വാങ്ങുന്ന കാര്യം പ്രഖ്യാപിച്ചത് ഏറെ ചർച്ചയായിരുന്നു. ദേശീയ സുരക്ഷാ സംരംഭമായ മിഷൻ സുദർശൻ ചക്രയുടെ കീഴിൽ സർക്കാർ ഉടമസ്ഥതയിലുള്ള അഡ്വാൻസ്ഡ് വെപ്പൺ ആൻഡ് എക്യുപ്‌മെന്റ് ഇന്ത്യ ലിമിറ്റഡിൽ നിന്നാണ് ആയുധങ്ങൾ വാങ്ങുന്നത്. ഇപ്പോഴിതാ AK-630 എയർ ഡിഫൻസ് തോക്കുകൾ വാങ്ങുന്നതിനുള്ള ടെൻഡർ ഇന്ത്യൻ സൈന്യം പുറപ്പെടുവിച്ചിരിക്കുന്നു. ആറ് AK-630 എയർ ഡിഫൻസ് ഗൺ സിസ്റ്റങ്ങൾ വാങ്ങാനാണ് ഇന്ത്യൻ സൈന്യം തയ്യാറെടുക്കുന്നത്.
ഉയർന്ന തോതിലുള്ള 30mm മൾട്ടി-ബാരൽ മൊബൈൽ എയർ ഡിഫൻസ് ഗൺ സിസ്റ്റമാണ് ഇന്ത്യൻ സേന ആവശ്യപ്പെട്ടത്. AK-630- മൾട്ടി ബാരൽ , അതിവേഗ, റഡാർ- ഗൈഡ് എയർ ഡിഫൻസ് സിസ്റ്റം. റഷ്യയാണ് ഇതിന്റെ ജന്മനാട്. ക്ളോസ് ഇൻ വെപ്പൺ സിസ്റ്റം ടൈപ്പ് എയർ ഡിഫൻസ് ഗൺ സിസ്റ്റം. നോർമലി AK-630 യുടെ റേറ്റ് ഓഫ് ഫയർ 5,000 മിനിട്ട് ആണ്. മിനിട്ടിൽ 3,000 വെടിയുണ്ടകൾ പായിക്കാൻ ശേഷിയുള്ള, ആറ് അത്യാധുനിക എ.കെ 630- 30 എം.എം മൾട്ടി ബാരൽ മൊബൈൽ എയർ ഡിഫൻസ് ഗൺ സിസ്റ്റം ആണ് ഇന്ത്യ നിർമ്മിക്കാൻ ഒരുങ്ങുന്നത്.
പ്രധാന സവിശേഷതകൾ
1. നാല് കിലോമീറ്റർ റേഞ്ചിൽ മിനിറ്റിൽ 3,000 വെടിയുണ്ടകൾ പായും
2. പ്രത്യേകം തയ്യാറാക്കിയ കൂറ്റൻ ട്രക്കിൽ ആകും ഇവ സ്ഥാപിക്കുക
3. ശത്രുവിനെ കണ്ടെത്താൻ ഇലക്ട്രോ ഒപ്റ്റിക്കൽ ഫയർ കൺട്രോൾ സിസ്റ്റം
4. രാജ്യത്തിന്റെ വ്യോമ പ്രതിരോധ സംവിധാനത്തിന് മുതൽകൂട്ടാകും
5. ആളില്ലാ യുദ്ധവിമാനങ്ങൾ, റോക്കറ്റ്, പീരങ്കി, മോർട്ടാർ എന്നിവയെ തകർക്കാം
പാക് അതിർത്തിക്ക് സമീപമുള്ള ജനവാസമേഖലകൾ, ആരാധനാലയങ്ങൾ തുടങ്ങിയവയ്ക്ക് കാവലാവുകയാണ് ലക്ഷ്യം. അത് കണക്കാക്കിയാകും AK-630യുടെ വിന്യാസം. ആർ.എഫ്.പി ലഭിച്ചശേഷം കരാർ അന്തിമമാക്കുമെന്നാണ് സൂചന. ആറു ബാരലുകളുള്ള സൂപ്പർ ഗണ്ണായിരിക്കും നിർമ്മിക്കുക. ചെലവ് സംബന്ധിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ നടത്തിയ സൈനിക നീക്കത്തിനിടെ, അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലെ ജനവാസ മേഖലകൾ, ആരാധനാലയങ്ങൾ എന്നിവയ്‌ക്ക് നേരെ പാകിസ്ഥാൻ ഡ്രോൺ- മിസൈൽ ആക്രമണങ്ങൾ നടത്തിയിരുന്നു. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ ആ ശ്രമങ്ങളെ തകർത്തിരുന്നു. എ.കെ 630 കൂടിയെത്തുന്നതോടെ അതിർത്തിയിലെ കരുത്ത് വർദ്ധിക്കും
എ.കെ 630, രാജ്യസുരക്ഷ ഉറപ്പാക്കാനുള്ള സുദർശൻ ചക്ര കവചത്തിന്റെ സുപ്രധാന തൂണുകളിൽ ഒന്നാകും. 2035ഓടെ രാജ്യത്ത് സുരക്ഷയുടെ സുദർശൻ ചക്ര കവചമൊരുക്കാനാണ് കേന്ദ്രസർക്കാർ തീരുമാനം. വ്യോമ പ്രതിരോധം, സൈബർ സുരക്ഷ, നിരീക്ഷണ സംവിധാനങ്ങൾ തുടങ്ങിയവ സംയോജിപ്പിച്ച് സുപ്രധാന മേഖലകളെ ശത്രുവിന്റെ ആക്രമണങ്ങളിൽ നിന്ന് പ്രതിരോധിക്കുകയാണ് ലക്ഷ്യം. ഇതിനായി ആത്മനിർഭർ ഭാരതിലുൾപ്പെടുത്തി തദ്ദേശീയമായി ആയുധങ്ങൾ നിർമ്മിക്കും. ഈവർഷത്തെ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പദ്ധതി പ്രഖ്യാപിച്ചത്. പ്രതിരോധ സാങ്കേതികവിദ്യയിൽ സ്വയംപര്യാപ്തത വർദ്ധിപ്പിക്കുന്നതിനുള്ള ആത്മനിർഭർ ഭാരത് സംരംഭവുമായി യോജിപ്പിച്ച് ഒരു പ്രതിരോധ തടസ്സവും ആക്രമണ ശേഷിയും നൽകുക എന്നതും ദൗത്യത്തിന്റെ ലക്ഷ്യമാണ്