പഞ്ചാബ് ആം ആദ്മിയിൽ കലഹം! ബിജെപിയിലേക്ക് ചേക്കേറി എംഎൽഎമാർ

രണ്ട് ആം ആദ്മി എംഎൽഎമാർ ബിജെപിയിലേക്ക് ചേക്കേറി
പഞ്ചാബ് ആം ആദ്മിയിൽ കലഹം! ബിജെപിയിലേക്ക് ചേക്കേറി എംഎൽഎമാർ
Published on: 
Updated on: 

പഞ്ചാബിൽ ആം ആദ്മി പാർട്ടിക്ക് തിരിച്ചടിയായി എംഎൽഎമാരുടെ രാജി. രണ്ട് ആം ആദ്മി എംഎൽഎമാർ ബിജെപിയിലേക്ക് ചേക്കേറി. ഹർമീത് സിങ്, ചേതൻ സിംഗ് എന്നിവരാണ്, എംഎൽഎ സ്ഥാനം രാജിവെച്ചത്. ഇരുവരും രാജിക്കത്ത് സ്പീക്കർക്ക് കൈമാറി. നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവന്നതിന് പിന്നാലെയാണ് പഞ്ചാബ് ആംആദ്മിയിൽ ഈ കൊഴിഞ്ഞുപോക്ക്.

പഞ്ചാബ് ആം ആദ്മിയിൽ കലഹം! ബിജെപിയിലേക്ക് ചേക്കേറി എംഎൽഎമാർ
വിദ്യാർഥിനിയെ കട്ടിങ് മെഷീന്‍ കൊണ്ട് ആക്രമിച്ച പ്രതിക്ക് വെടിയേറ്റു; പ്രാണരക്ഷാർത്ഥം വെടിയുതിർത്തതെന്ന് പൊലീസ്

ഇതിനുപിന്നാലെ സസ്‌പെൻഷനിലായിരുന്ന എംഎൽഎ വിജയ് പ്രതാപ് സിങും പാർട്ടി വിട്ടു. എംഎൽഎ സ്ഥാനം രാജിവെച്ച് രാജിക്കത്ത് സ്പീക്കർക്ക് കൈമാറി. ഇതോടെ ആം ആദ്മി പാർട്ടി വിട്ട എംഎൽഎമാരുടെ എണ്ണം മൂന്നായി. തുടർച്ചയായ രാജികൾ പഞ്ചാബിലെ ആം ആദ്മി പാർട്ടിക്കുള്ളിലെ കലഹങ്ങൾ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.