''ഇത് ഇന്ത്യ തന്നെയല്ലേ? ഈ മണ്ണില്‍ പ്രതിപക്ഷ നേതാവിന് സുരക്ഷയില്ലേ?''; പഞ്ചാബിലെ പ്രളയബാധിത പ്രദേശം സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധിയെ വിലക്കി പൊലീസ്

വിലക്കിയ സംഭവത്തില്‍ രാഹുല്‍ ഗാന്ധി പൊലീസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്ന വീഡിയോയും പുറത്തു വന്നിട്ടുണ്ട്.
''ഇത് ഇന്ത്യ തന്നെയല്ലേ? ഈ മണ്ണില്‍ പ്രതിപക്ഷ നേതാവിന് സുരക്ഷയില്ലേ?''; പഞ്ചാബിലെ പ്രളയബാധിത പ്രദേശം സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധിയെ വിലക്കി പൊലീസ്
Published on

പഞ്ചാബിലെ പ്രളയ ബാധിത പ്രദേശം സന്ദര്‍ശിക്കാനെത്തിയ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ പഞ്ചാബ് പൊലീസ് തടഞ്ഞെന്ന് കോണ്‍ഗ്രസ്. ഗുര്‍ദാസ്പൂരിലെ രവി നദിക്ക് സമീപത്തെ പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു രാഹുലിനെ തടഞ്ഞത്.

രാഹുല്‍ ഗാന്ധി അമൃത്സറിലെയും ഗുര്‍ദാസ്പൂര്‍ ജില്ലയിലെയും പ്രളയത്തില്‍ അകപ്പെട്ട് ദുരിതമനുഭവിക്കുന്ന ആളുകളെ സന്ദര്‍ശിക്കാനായിട്ടായിരുന്നു പഞ്ചാബിലെത്തിയത്. അമൃത്സറിലെ ഘോണെവാല്‍ ഗ്രാമത്തിലും ഗുര്‍ദാസ്പൂരിലെ ഗുര്‍ചക് ഗ്രാമത്തിലും രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. എന്നാല്‍ ഗുര്‍ദാസ്പൂരിലെ രവി നദിക്ക് സമീപമുള്ള അതിര്‍ത്തി ഗ്രാമമായ ടൂറില്‍ എത്തിയപ്പോഴാണ് പൊലീസ് രാഹുലിനെ വിലക്കിയത്. സുരക്ഷാ കാരണങ്ങള്‍ ആരോപിച്ചാണ് രാഹുല്‍ ഗാന്ധിയെ വിലക്കിയതെന്ന് പഞ്ചാബ് കോണ്‍ഗ്രസ് തലവന്‍ അമരീന്ദര്‍ സിംഗ് രാജ പറഞ്ഞു.

വിലക്കിയ സംഭവത്തില്‍ രാഹുല്‍ ഗാന്ധി പൊലീസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്ന വീഡിയോയും പുറത്തു വന്നിട്ടുണ്ട്. ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ എന്നെ സുരക്ഷിതമാക്കാന്‍ പൊലീസിന് കഴിയില്ലേ എന്നും രാഹുല്‍ ഗാന്ധി ചോദിക്കുന്നുണ്ട്.

''ഇത് ഇന്ത്യ തന്നെയല്ലേ? ഈ മണ്ണില്‍ പ്രതിപക്ഷ നേതാവിന് സുരക്ഷയില്ലേ?''; പഞ്ചാബിലെ പ്രളയബാധിത പ്രദേശം സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധിയെ വിലക്കി പൊലീസ്
ഡെറാഡൂണിൽ മേഘവിസ്‌ഫോടനം; വീടുകളും കടകളും വെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി

'ഇന്ത്യന്‍ അതിര്‍ത്തിയില്‍ എന്നെ സംരക്ഷിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ലെന്നാണ് നിങ്ങള്‍ പറയുന്നത്,' രാഹുല്‍ ഗാന്ധി ചോദിച്ചു.

ഈ സമയം 'ഞങ്ങള്‍ എപ്പോഴും നിങ്ങളെ സംരക്ഷിക്കാന്‍ തയ്യാറാണ്,' എന്ന് ഉദ്യോഗസ്ഥന്‍ മറുപടി നല്‍കുന്നുമുണ്ട്.

'പക്ഷെ നിങ്ങള്‍ പറയുന്നത് ആ കാണുന്നത് (ഗ്രാമത്തിലേക്ക് വിരല്‍ ചൂണ്ടി) ഇന്ത്യയില്‍ തന്നെയാണെന്നാണ്. പക്ഷെ ഇന്ത്യയ്ക്കകത്ത് നിങ്ങള്‍ക്ക് എന്നെ സംരക്ഷിക്കാന്‍ സാധിക്കില്ല. അപ്പോള്‍ ഇത് ഇന്ത്യയല്ലേ? പഞ്ചാബ് പൊലീസിന് സംരക്ഷണം നല്‍കാന്‍ കഴിവില്ലാത്തതുകൊണ്ട് പ്രതിപക്ഷ നേതാവ് അങ്ങോട്ട് പോകരുത് എന്നാണ് നിങ്ങള്‍ പറഞ്ഞു വരുന്നത്,' രാഹുല്‍ ഗാന്ധി വീണ്ടും പൊലീസിനോടായി ചോദിച്ചു.

രാഹുല്‍ ഗാന്ധിയെ പോകാന്‍ അനുവദിക്കാതിരുന്നതില്‍ വിമര്‍ശനവുമായി പഞ്ചാബ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ചരണ്‍ജിത് സിംഗ് ചന്നിയും രംഗത്തെത്തി. അവിടെ താമസിക്കുന്നതും നമ്മുടെ ആളുകളാണ്. അവരുടെ സുഖവിവരം അന്വേഷിക്കാനാണ് അദ്ദേഹം പോകാനിരുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി അവിടെ ഒരു മെഡിക്കല്‍ ക്യാംപ് സംഘടിപ്പിക്കുന്നുണ്ട്. എന്നാല്‍ അദ്ദേഹത്തെ കാണാന്‍ അനുവദിക്കാതിരുന്നത് നിര്‍ഭാഗ്യകരമാണെന്നും ചന്നി പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com