ഡിഎംകെയെ കൈവിട്ട് മുസ്ലീംലീഗ്; ഇനി വിജയ്‌യുടെ ടിവികെയ്ക്കൊപ്പം

ഡിഎംകെയുമായുള്ള സഖ്യം പിരിയുന്നതായുള്ള പ്രമേയം ലീഗ് പാസാക്കി.
 IUML too exits DMK alliance
ഡിഎംകെയെ കൈവിട്ട് മുസ്ലീംലീഗ്
Published on
Updated on

ചെന്നൈ: തമിഴ്നാട്ടിൽ ഡിഎംകെ സഖ്യം വിട്ട് മുസ്ലീംലീഗ്. വിജയ്‌യുടെ ടിവികെയുടെ ഭാഗമാകാനാണ് തീരുമാനം. മുസ്ലീം ലീഗ് ജനറൽ കൗൺസിലിലാണ് തീരുമാനമെടുത്തത്. ടിവികെ മന്ത്രിസഭയുടെ ഭാഗമാകുമ്പോൾ ഡിഎംകെയുമായി സഖ്യത്തിലാകുന്നത് ശരിയായ നിലപാട് അല്ലെന്നാണ് ലീഗിൻ്റെ നിലപാട്.

സഖ്യം പിരിയുന്നതായുള്ള പ്രമേയം കൗൺസിലിൽ അവതരിപ്പിച്ച് പാസാക്കി. ഗവർണർ ഭരണം ഏർപ്പെടുത്തുന്നത് ഒഴിവാക്കാൻ വിജയ് നയിക്കുന്ന ടിവികെ സർക്കാരിന് പിന്തുണ നൽകുന്നതായി ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിനെ അറിയിച്ചതാണ് യോഗത്തിൽ വിശദീകരിച്ചു.

 IUML too exits DMK alliance
മദ്യനയത്തിൽ മാറ്റം വരുത്താൻ ഒരുങ്ങി തമിഴ്നാട് സർക്കാർ; വിപണി ആഗോള കമ്പനികൾക്കായി തുറന്ന് കൊടുക്കും

ഭാവിയിലെ തെരഞ്ഞെടുപ്പ് സഖ്യങ്ങളെക്കുറിച്ച് തീരുമാനിക്കുമെന്നും പ്രമേയത്തിൽ വ്യക്തമാക്കുന്നു.1962 മുതലാണ് ഡിഎംകെയുമായി ലീഗ് സഖ്യത്തിൽ ഏർപ്പെടുന്നത്.

 IUML too exits DMK alliance
റദ്ദാക്കപ്പെട്ട നീറ്റ് യുജി പുനഃപരീക്ഷ നാളെ; പഴുതടച്ച ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് എൻടിഎ
News Malayalam 24x7
newsmalayalam.com