മാധ്യമ പ്രവർത്തകരായ സിദ്ധാർഥ് വരദരാജൻ, കരൺ ഥാപ്പർ എന്നിവർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി

സിദ്ധാർഥ് വരദരാജൻ വയർ സ്ഥാപക എഡിറ്ററാണ്.
Journalist
സിദ്ധാർത്ഥ് വരദരാജൻ, കരൺ ഥാപ്പർSource: x
Published on: 
Updated on: 

ഡൽഹി: മുതിർന്ന മാധ്യമ പ്രവർത്തകരായ കരൺ ഥാപ്പർ, സിദ്ധാർത്ഥ് വരദരാജൻ എന്നിവക്കെതിരെ രാജ്യദ്രോഹ കേസ്. അസം പൊലീസാണ് ഇവർക്കെതിരെ കേസെടുത്തത്. സിദ്ധാർഥ് വരദരാജൻ വയർ സ്ഥാപക എഡിറ്ററാണ്. ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട പരാമർശങ്ങളുടെ പേരിലാണ് അസം പൊലീസ് കേസെടുത്തതെന്നാണ് സൂചന.

Journalist
വോട്ട് ചോരിയിൽ പ്രതിഷേധം തുടരുന്നു; രാഹുൽ ഗാന്ധിയുടെ വോട്ടർ അധികാർ യാത്ര മൂന്നാം ദിനത്തിൽ

ക്രിമിനൽ ഗൂഡാലോചന, രാജ്യത്തിൻ്റെ ഐക്യവും അഖണ്ഡതയും തകർക്കാൻ ശ്രമിച്ചു, തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഓഗസ്റ്റ് 22 ന് മുൻപ് ഇരുവരും ക്രൈം ബ്രാഞ്ചിന് മുന്നിൽ ഹാജരാകണമെന്നും നിർദേശമുണ്ട്. ഇരുവർക്കും അയച്ച സമൻസ് നോട്ടീസിൽ കാരണമൊന്നും വ്യക്തമാക്കിയിട്ടില്ല.

News Malayalam 24x7
newsmalayalam.com