സുപ്രീം കോടതിയുടെ 53ാമത് ചീഫ് ജസ്റ്റിസായി ജ.സൂര്യകാന്ത് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു

2027 ഫെബ്രുവരി 9 വരെയാണ് കാലാവധി.
സുപ്രീം കോടതിയുടെ 53ാമത് ചീഫ് ജസ്റ്റിസായി ജ.സൂര്യകാന്ത് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു
Published on
Updated on

ഡൽഹി: സുപ്രീം കോടതിയുടെ 53ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ദ്രൗപതി മുര്‍മു സത്യപ്രതിജ്ഞ ചൊല്ലക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യമന്ത്രി അമിത് ഷാ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

ജസ്റ്റിസ് ബി.ആര്‍. ഗവായി നവംബര്‍ 23ന് വിരമിച്ച സാഹചര്യത്തിലാണ് പുതിയ ചീഫ് ജസ്റ്റിസായി സൂര്യകാന്ത് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. 2027 ഫെബ്രുവരി 9 വരെയാണ് കാലാവധി. ഹരിയാനയിൽ നിന്നുള്ള ആദ്യത്തെ ചീഫ് ജസ്റ്റിസാണ് ജസ്റ്റിസ് സൂര്യകാന്ത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി, ബിഹാർ വോട്ടർ പട്ടിക പരിഷ്കരണം, പെഗാസസ് ചാര സോഫ്റ്റ്‍‌‌വെയർ കേസ് അടക്കം നിർണായക വിധിന്യായങ്ങളുടെ ഭാഗമായിരുന്നു ജസ്റ്റിസ് സൂര്യകാന്ത്.

ഹരിയാനയിലെ ഹിസാറിനടുത്തുള്ള ഒരു ചെറിയ കർഷക കുടുംബത്തിലാണ് 1962 ഫെബ്രുവരി 10ന് ജസ്റ്റിസ് സൂര്യകാന്ത് ജനിച്ചത്. സ്കൂൾ അധ്യാപകനായിരുന്നു പിതാവ്. 38ാം വയസിൽ ഏറ്റവും പ്രായം കുറഞ്ഞ അഡ്വക്കേറ്റ് ജനറലായി. 2004 ജനുവരിയിൽ 42ാം വയസിൽ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ജഡ്ജിയായി നിയമിതനായി. അവിടെ 14 വർഷം സേവനം അനുഷ്ഠിച്ചു.

സുപ്രീം കോടതിയുടെ 53ാമത് ചീഫ് ജസ്റ്റിസായി ജ.സൂര്യകാന്ത് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു
സംസ്ഥാനത്ത് ശക്തമായ മഴ തുടരും... ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

2018 ഒക്ടോബറിൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു. 2019 മെയിൽ സുപ്രീം കോടതി ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചു. 2024 നവംബർ മുതൽ സുപ്രീം കോടതി ലീഗൽ സർവീസ് കമ്മിറ്റിയുടെ ചെയർമാനായിരുന്നു. നേരത്തെ നാഷണൽ ലീഗൽ സർവീസ് അതോറിറ്റിയിൽ രണ്ട് തവണ അംഗമായിരുന്നു. മനുഷ്യാവകാശങ്ങൾ, ഭരണഘടനാപരമായ വിഷയങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ആയിരത്തിലധികം വിധിന്യായങ്ങളുടെ ഭാഗമാണ് ജസ്റ്റിസ് സൂര്യകാന്ത്.

2023ൽ ജമ്മു കശ്മീരിൻ്റെ പ്രത്യേക പദവിയുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ 370 എടുത്ത് കളഞ്ഞത് ശരിവച്ചത് ഉൾപ്പെടെയുള്ള സുപ്രധാന വിധിയുടെ ഭാഗമായിട്ടുണ്ട്. 2027 ഫെബ്രുവരി 9ന് ആണ് സൂര്യകാന്ത് വിരമിക്കുക.

സുപ്രീം കോടതിയുടെ 53ാമത് ചീഫ് ജസ്റ്റിസായി ജ.സൂര്യകാന്ത് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു
വായു മലിനീകരണം അതിരൂക്ഷം; ഇന്ത്യാഗേറ്റിന് മുന്നിൽ പ്രതിഷേധം, പൊലീസിന് നേരെ പെപ്പർ സ്പ്രേ പ്രയോഗം

Related Stories

Supreme Court of India
I didn't say that the police violence at Jantar Mantar will not be considered.
"ഞങ്ങളുടെ സമയം കളയരുത്"; ഡല്‍ഹിയിലെ പൊലീസ് അതിക്രമങ്ങള്‍ക്കെതിരായ ഹര്‍ജി പരിഗണിക്കാതെ സുപ്രീം കോടതി
ലണ്ടനിലെ പരിപാടിക്കിടെയും ചർച്ചയായി 'പാറ്റ' പരാമർശം, പ്രതികരിക്കാതെ ചീഫ് ജസ്റ്റിസ്; അപലപിച്ച് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍
News Malayalam 24x7
newsmalayalam.com