"ബിആർഎസിൽ നിന്ന് നീതി ലഭിച്ചില്ല"; സസ്പെൻഷന് പിന്നാലെ കെ. കവിത രാജിവച്ചു

പാർട്ടിയിൽ താൻ ടാർജെറ്റ് ചെയ്യപ്പെടുകയായിരുന്നുവെന്നും കവിത പറഞ്ഞു
kavitha
കെ. കവിത രാജിവച്ചുSource: X/ ANI
Published on
Updated on

ഹൈദരബാദ്: സസ്പെൻഷന് പിന്നാലെ ബിആർഎസിൽ നിന്ന് രാജിവച്ച് കെ കവിത. കഴിഞ്ഞ ദിവസം പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തതിന് പിന്നാലെയാണ് രാജി. ബിആർഎസിൽ നിന്ന് നീതി ലഭിച്ചില്ലെന്നും, പാർട്ടിയിൽ താൻ ടാർജെറ്റ് ചെയ്യപ്പെടുകയായിരുന്നുവെന്നും കവിത പറഞ്ഞു.

പിതാവും ബിആർഎസ് അധ്യക്ഷനുമായ കെ. ചന്ദ്രശേഖര റാവുവാണ് കെ. കവിതയ്‌ക്കെതിരെ നടപടിയെടുത്തത്. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നുവെന്നാണ് പാർട്ടി പ്രസ്താവനയിൽ പറയുന്നത്.

"പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയതിന്റെ പേരിൽ കെ. കവിതയെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യാൻ ബിആർഎസ് പ്രസിഡന്റ് കെ. ചന്ദ്രശേഖര റാവു തീരുമാനിച്ചു. പാർട്ടി എംഎൽസി കെ. കവിതയുടെ സമീപകാല പെരുമാറ്റവും തുടർച്ചയായ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളും പാർട്ടിക്ക് ദോഷം ചെയ്യുന്നതിനാൽ പാർട്ടി നേതൃത്വം ഈ വിഷയം ഗൗരവമായി കാണുന്നു," ബിആർഎസ് എക്സ് പോസ്റ്റിൽ കുറിച്ചു.

kavitha
'പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം'; കെ. കവിതയെ സസ്പെന്‍ഡ് ചെയ്ത് ബിആര്‍എസ്; നടപടി പിതാവും പാര്‍ട്ടി അധ്യക്ഷനുമായ കെ. ചന്ദ്രശേഖര്‍ റാവുവിൻ്റേത്

രാജിക്കത്ത് കൗൺസിൽ സ്പീക്കർക്ക് സമർപ്പിക്കുമെന്ന് കവിത അറിയിച്ചു. രേവന്ത് റെഡ്ഢിയും ഹരീഷ് റാവുവും തൻ്റെ കുടുംബം നശിപ്പിച്ചു. ഹരീഷ് റാവുവിനെതിരെ ഒരക്ഷരം പറയാൻ രേവന്ത് റെഡ്ഢി തയ്യാറായില്ല. അച്ഛൻ അദ്ദേഹത്തിന് ചുറ്റുമുള്ള പാർട്ടി നേതാക്കളെ പരിശോധിക്കണമെന്നും കവിത ആവശ്യപ്പെട്ടു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com