കെ. സുധാകരൻ സഭയിലെത്തും; രാത്രിയോടെ എമിറേറ്റ്സ് വിമാനത്തിൽ ഡൽഹിയിലേക്ക് പറക്കും

രാത്രി 9.30 ഓടെ എമിറേറ്റ്സ് വിമാനത്തിൽ സുധാകരൻ ഡൽഹിയിലേക്ക് തിരിക്കും.
കെ. സുധാകരൻ
കെ. സുധാകരൻSource: FB
Published on: 
Updated on: 

ഡൽഹി: മണ്ഡല പുനർനിർണയ ബിൽ നാളെ അവതരിപ്പിക്കാനിരിക്കെ വിദേശത്തുള്ള കെ. സുധാകരൻ എംപി സഭയിലെത്തും. ദുബായിലെ ആശുപത്രിയിൽ നിന്ന് സുധാകരനെ ഡിസ്ചാർജ് ചെയ്തു. രാത്രി 9.30 ഓടെ എമിറേറ്റ്സ് വിമാനത്തിൽ സുധാകരൻ ഡൽഹിയിലേക്ക് തിരിക്കും. പുലർച്ചെയോടെ ഡൽഹിയിൽ എത്തിച്ചേരും. അംഗങ്ങൾ സഭയിൽ ഉണ്ടാകണമെന്ന് കോൺഗ്രസ് വിപ്പ് നൽകിയിട്ടുണ്ട്.

പരിശോധനയ്ക്കായി ദുബായിലെ ആശുപത്രിയിൽ എത്തിച്ച സുധാകരനെ ആശുപത്രി അധികൃതർ ദുരൂഹമായി ഐ.സി. യുവിലേക്ക് മാറ്റിയെന്നും കാണാൻ പോലും അനുവദിച്ചില്ലെന്നും നേരത്തെ കുടുംബം ആരോപിച്ചിരുന്നു. നവംബർ 26ന് രാത്രിയാണ് കുടുംബത്തോടൊപ്പം കെ. സുധാകരൻ അബുദാബിയിലെത്തിയത്. വിദഗ്ധ ചികിത്സയ്ക്കായി യുഎസിലേക്ക് പോകാനായിരുന്നു നീക്കം.

കെ. സുധാകരൻ
കൂടിക്കാഴ്ച പരാജയം; ഇൻഡ്യാ സഖ്യത്തിൻ്റെ ആവശ്യം തള്ളി സ്റ്റാലിൻ

എന്നാൽ, നിർണായക പാർലമെൻ്റ് സമ്മേളനം വിളിച്ചതോടെ സുധാകരനോട്‌ അടിയന്തരമായി ഡൽഹിയിലെത്താൻ കോൺഗ്രസ്‌ നേതാക്കൾ നിർദേശിച്ചു. തുടർന്ന് ദുബായിലെ ആശുപത്രിയിൽ കാണിച്ച ശേഷം മടങ്ങാമെന്ന ധാരണയിലെത്തുകയായിരുന്നു. അങ്ങനെ ഇന്നലെ ദുബായിലെ ആശുപത്രിയിൽ എത്തി. ചെക്കപ്പിന് ശേഷം ഇന്ന് രാവിലെ ഡൽഹിയിലേക്ക് തിരിക്കാനായിരുന്നു നീക്കം.

താൻ എത്തുമെന്ന് സുധാകരൻ നേതാക്കളെ അറിയിച്ചു. എന്നാൽ രാത്രിയോടെ സുധാകരനെ റൂമിൽ നിന്ന് അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. കുടുംബത്തെ അറിയിച്ചില്ല എന്നും രാവിലെ കാണൻ ശ്രമിച്ചപ്പോൾ അനുവദിച്ചില്ലെന്നും മകൻ ആരോപിച്ചിരുന്നു. പിന്നാലെ കെപിസിസി പ്രസിഡൻ്റ് അടക്കം നേതാക്കൾ ഇടപെട്ടു. ഒടുവിൽ സുധാകരനെ കാണാൻ മകന് അനുമതി നൽകി. അച്ഛൻ ഓർമക്കുറവ്‌ ഉണ്ടെന്നും സ്വന്തം ഉത്തരവാദിത്തത്തിൽ ഡിസ്ചാർജ് ചെയ്തു കൊണ്ടുപോകാൻ ആശുപത്രി അനുമതി നൽകിയെന്നും മകൻ വ്യക്തമാക്കി.

സുധാകരൻ്റെ ബന്ധുവും പ്രദേശത്തെ കോൺഗ്രസ് പ്രവർത്തകരും ഉന്നയിക്കുന്നത് അമിത് ഷാ ദുബായിലെ ആശുപത്രിയിലേക്ക് വിളിച്ച് സുധാകരൻ നാട്ടിലേക്ക് വരുന്നത് തടയാൻ ഗൂഢാലോചന നടത്തി എന്നാണ്.

കെ. സുധാകരൻ
രാഹുലിനെ കെട്ടിപ്പിടിച്ച് സ്വീകരിച്ച് സ്റ്റാലിൻ; ഖാർഗെ, സോണിയ, മമതാ ബാനർജി ഉൾപ്പെടെയുള്ളവർ സ്റ്റാലിനെ അനുനയിപ്പിക്കാൻ ശ്രമം തുടരുന്നു