തെന്നിന്ത്യൻ സൂപ്പർതാരവും മക്കൾ നീതി മയ്യം (എംഎൽഎം) സ്ഥാപകനേതാവുമായ കമൽ ഹാസൻ രാജ്യസഭ എംപിയായി സത്യപ്രതിജ്ഞ ചെയ്തു. തമിഴിൽ സത്യവാചകം ചൊല്ലിയാണ് കമൽ ഹാസൻ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തത്.
സത്യപ്രതിജ്ഞ ചെയ്യാൻ പോകുകയാണെന്നും, ഒരു ഇന്ത്യക്കാരൻ എന്ന നിലയിൽ ഞാൻ എന്റെ കടമ നിർവഹിക്കുമെന്നും സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി കമൽ ഹാസൻ പറഞ്ഞു.
ഡിഎംകെ നേതൃത്വത്തിലുള്ള സഖ്യത്തിന്റെ പിന്തുണയോടെയാണ് ജൂണിൽ കമൽഹാസൻ രാജ്യസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.