കർണാടക: സഹകരണ മന്ത്രി കെ. എൻ. രാജണ്ണ രാജിവെച്ചു. വോട്ട് ചോരി ആരോപണത്തിൽ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചതിന് പാര്‍ട്ടി നടപടി ആവശ്യപ്പെട്ടതിനെ തുടർന്നാണ് രാജിവെച്ചത്.
കോൺഗ്രസ് ഭരണത്തിന് കീഴിലാണ് വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നതെന്ന് എന്നായിരുന്നു കർണാടക സഹകരണ മന്ത്രി രാജണ്ണയുടെ പ്രതികരണം. വോട്ടർപട്ടികയിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നും അവ നമ്മുടെ കൺമുന്നിൽ നടന്നതാണെന്നും വേണ്ട രീതിയിൽ നിരീക്ഷിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
കോൺഗ്രസ് അധികാരത്തിലിരിക്കെയാണ് വോട്ടർ പട്ടിക തയ്യാറാക്കിയത്. എന്നാൽ കരട് ഘട്ടത്തിൽ എതിർപ്പ് ഉന്നയിച്ചില്ലെന്നും രാജണ്ണ പറഞ്ഞു. കെ. എൻ. രാജണ്ണയുടെ പരാമർശത്തിന് എതിരെ കോൺഗ്രസിൽ വൻ പ്രതിഷേധമാണ് ഉയർന്നത്. മന്ത്രിയുടെ രാജിവേണമെന്ന് പ്രവർത്തകർ ആവശ്യപ്പെട്ടതിന് പിന്നാലെ പാര്‍ട്ടി നടപടി ആവശ്യപ്പെട്ടതോടെയാണ് മന്ത്രി രാജിവെച്ചത്.
അതേസമയം, വോട്ട് ചോരി ആരോപണത്തിൽ കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയ എഎൻ രാജണ്ണയെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന റിപ്പോർട്ടും പുറത്തുവരുന്നുണ്ട്.
കർണാടക സഹകരണ മന്ത്രിയായിരുന്ന എഎൻ രാജണ്ണയുടെ രാജി കോൺഗ്രസ് ഹൈക്കമാൻഡ് ചോദിച്ച് വാങ്ങിയിരുന്നു. വോട്ടർ പട്ടികയിൽ ക്രമക്കേട് നടന്നത് കോൺഗ്രസ് ഭരണ കാലത്താണെന്നായിരുന്നു എ. എൻ. രാജണ്ണയുടെ ആരോപണം. സിദ്ധരാമയ്യ പക്ഷക്കാരനായ രാജണ്ണയെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് ഡികെ ശിവകുമാർ പക്ഷം ആവശ്യമുന്നയിച്ചു.