കർണാടകയിലെ എൻസിഇആർടി പാഠപുസ്തകത്തിൻ്റെ പേര് 'കൃഷ്ണ', ഉള്ളടക്കം പുരാണകഥകൾ; വിവാദം

സംസ്ഥാനത്തെ സിബിഎസ്ഇ വിദ്യാലയങ്ങളിൽ നിർബന്ധിത മൂന്നാം വിഷയമായി പഠിപ്പിക്കുന്ന 'കന്നഡ ആർ-3' എന്ന പുസ്തകത്തിൻ്റെ പേരിനെ ചൊല്ലിയാണ് വിവാദം...
കർണാടകയിലെ എൻസിഇആർടി പാഠപുസ്തകത്തിൻ്റെ പേര് 'കൃഷ്ണ', ഉള്ളടക്കം പുരാണകഥകൾ; വിവാദം
Source: Files
Published on: 
Updated on: 

ബെംഗളൂരു: കർണാടകയിലെ എൻസിഇആർടി ആറാം ക്ലാസ് പാഠപുസ്തകത്തിന് 'കൃഷ്ണ' എന്ന് പേരിട്ടത് വിവാദത്തിൽ. സംസ്ഥാനത്തെ സിബിഎസ്ഇ വിദ്യാലയങ്ങളിൽ നിർബന്ധിത മൂന്നാം വിഷയമായി പഠിപ്പിക്കുന്ന 'കന്നഡ ആർ-3' എന്ന പുസ്തകത്തിൻ്റെ പേരിനെ ചൊല്ലിയാണ് വിവാദം.

പേരിന് പുറമെ പുസ്തകത്തിൻ്റെ ഉള്ളടക്കത്തെ കുറിച്ചും ആശങ്കകൾ അറിയിച്ച് വിദ്യാഭ്യാസ വിദഗ്ദരും സംഘടനകളും രംഗത്തെത്തി. പുരാണം, മതപരമായ കഥകൾ, സസ്യാഹാരശീലം, ദൈവകേന്ദ്രീകൃതമായ വിവരണങ്ങൾ തുടങ്ങിയവ പാഠ പുസ്തകത്തിൽ ഉൾപ്പെടുന്നുവെന്നാണ് വിമർശനം. പാഠ പുസ്തകങ്ങളെ രാഷ്ട്രീയം അടിച്ചേൽപ്പിക്കാനുള്ള ആയുധങ്ങളായി മാറ്റുന്നത് അപകടകരമാണെന്നും കർണാടകയുടെ സാംസ്കാരികവും സാമൂഹികവുമായ വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്ന പാഠങ്ങളൊന്നും പുസ്തകത്തിലില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്.

കർണാടകയിലെ എൻസിഇആർടി പാഠപുസ്തകത്തിൻ്റെ പേര് 'കൃഷ്ണ', ഉള്ളടക്കം പുരാണകഥകൾ; വിവാദം
ഡോർ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം; മുംബൈയിൽ ഓടുന്ന ട്രെയിനിൽ യുവാവിനെ കുത്തിക്കൊന്നു

അതേസമയം പാഠപുസ്തകത്തിൽ എന്താണുള്ളതെന്ന് അറിയില്ലെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് പരിശോധിക്കാൻ നിർദേശിക്കുമെന്നും ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെ പറഞ്ഞു. കർണാടകയിൽ പാഠപുസ്തകങ്ങളിലെ ഉള്ളടക്കത്തിൽ വിട്ടുവീഴ്ച ചെയ്തിട്ടില്ല. ചരിത്രം, സംസ്കാരം, പുരാണങ്ങൾ, ആത്മീയത എന്നിവയ്ക്കിടയിൽ എല്ലായ്പ്പോഴും സന്തുലിതാവസ്ഥ നിലനിർത്തിയിട്ടുണ്ടെന്നും പ്രിയങ്ക് ഖാർഗെ പറഞ്ഞു.

Related Stories

K.M. Shaji
ആവശ്യമെങ്കിൽ ഇനിയും ഉപയോഗിക്കുമെന്ന് മന്ത്രി, പാർട്ടിയെയും സർക്കാരിനെയും പ്രതിസന്ധിയിലാക്കുന്ന നിലപാട് ശരിയല്ലെന്ന് മുസ്ലീം ലീഗിലെ ഒരു വിഭാഗം; ഒഴിയാതെ റേഞ്ച് റോവർ വിവാദം
108 ambulance employees have called off their strike
കർണാടകയിൽ സിനിമാ  ടിക്കറ്റുകൾക്ക് രണ്ട് ശതമാനം സെസ്: സർക്കാർ നടപടികൾ റദ്ദാക്കി ഹൈക്കോടതി
News Malayalam 24x7
newsmalayalam.com