രണ്ട് വിമാനാപകടങ്ങൾ, രണ്ട് ജീവനുകൾ; രക്ഷിച്ചത് ഒരു സീറ്റ്; '11 എ' അത്ഭുതത്തിൻ്റെ കഥ!

കൊറിയൻ നടൻ റുവാങ്‌സാക് ലോയ്‌ചുസാക് തൻ്റെ അതിജീവന കഥ കൂടി പങ്കുവെച്ചതോടെ '11 എ' സീറ്റിൻ്റെ കഥ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്
11 a seat story ahmedabad plane crash
രമേശ് വിശ്വാസിൻ്റെയും കൊറിയൻ നടൻ്റെയും അതിജീവന കഥ അമ്പരപ്പോടെയാണ് ലോകം കേൾക്കുന്നത്Source: Instagram/jamesruangsak.co.th, X/@renii05111
Published on

അഹമ്മദാബാദ് വിമാനാപകടത്തിൽ നിന്നും രക്ഷപ്പെട്ട ഏക വ്യക്തിയായിരുന്നു രമേഷ് വിശ്വാസ് കുമാർ. വിമാനത്തിലെ 241 ആളുകളും എരിഞ്ഞടിങ്ങയപ്പോൾ രമേശിൻ്റെ അതിജീവനം ലോകത്തിന് തന്നെ അത്ഭുതമായി. ആ അതിജീവനത്തെ 'മിറാക്കിൾ' എന്നല്ലാതെ എന്ത് വിളിക്കാനാണ്? എന്നാൽ അതൊരു മഹാത്ഭുതം മാത്രമായിരുന്നില്ലെന്നാണ് ചരിത്രം പറയുന്നത്. അതെ രമേശ് വിശ്വാസ് കുമാർ സഞ്ചരിച്ച 11എ എന്ന സീറ്റിന് ഒരു കഥ പറയാനുണ്ട്.

വിശ്വാസ് കുമാറിൻ്റെ അതിജീവനം ലോകം തന്നെ വളരെ ഞെട്ടലോടെയാണ് അറിഞ്ഞത്. എന്നാൽ എയർ ഇന്ത്യ വിമാനാപകടത്തെക്കുറിച്ചും, വിശ്വാസിൻ്റെ രക്ഷപ്പെടലിനെക്കുറിച്ചും കേട്ട കൊറിയൻ നടൻ റുവാങ്‌സാക് ലോയ്‌ചുസാകിൻ്റെ ശ്രദ്ധ പോയത് വിശ്വാസ് കുമാറിൻ്റെ സീറ്റ് നമ്പറിലേക്കായിരുന്നു. 11എ. 27 വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു വലിയ വിമാനപകടത്തിൻ്റെ ഓർമകളിലേക്ക് ആ സീറ്റ് നമ്പർ അയാളെ കൊണ്ടെത്തിച്ചു.

1998 ഡിസംബർ 11. റുവാങ്‌സാക് ലോയ്‌ചുസാക് മരണത്തെ അടുത്തറിഞ്ഞ ദിവസം. തെക്കൻ തായ്‌ലൻഡിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ തായ് എയർവേയ്‌സ് ഫ്ലൈറ്റ് TG261 ഒരു ചതുപ്പിലേക്ക് മറിഞ്ഞു. വിമാനത്തിലുണ്ടായിരുന്ന 146 പേരിൽ 101 പേരും കൊല്ലപ്പെട്ടപ്പോൾ, 20കാരനായ റുവാങ്‌സാക് ലോയ്‌ചുസാക് മരണവാതിക്കലിൽ നിന്ന് ജീവതത്തിലേക്ക് മടങ്ങിവന്നു. അയാളെ രക്ഷിച്ചതോ '11 എ' എന്ന സീറ്റ് നമ്പറും.

11 a seat story ahmedabad plane crash
'സെക്കന്റുകള്‍ക്കുള്ളില്‍ എല്ലാം അവസാനിച്ചു... കണ്‍മുന്നിലാണ് മൂന്ന് പേര്‍ മരിച്ചത്'; നടുക്കുന്ന ഓര്‍മകളെ കുറിച്ച് വിശ്വാസ് കുമാര്‍

രമേശ് വിശ്വാസ് കുമാറിൻ്റെ കഥ കേട്ടപ്പോൾ തനിക്ക് രോമാഞ്ചം വന്നെന്നാണ് അയാൾ ഫേസ്ബുക്കിൽ കുറിച്ചത്. "ഇന്ത്യയിലെ വിമാനാപകടത്തിൽ നിന്ന് രക്ഷപ്പെട്ടയാൾ. അവൻ ഇരുന്നത് എന്റെ അതേ സീറ്റിൽ. 11എ". 1998ലെ ബോർഡിംഗ് പാസ് ഇപ്പോൾ കയ്യിലില്ലെങ്കിലും, അന്നത്തെ പത്രകട്ടിങ്ങുകളിലെല്ലാം 11എ എന്ന സീറ്റ് നമ്പറും തൻ്റെ അതിജീവനും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് റുവാങ്‌സാക് ലോയ്‌ചുസാക് പറയുന്നു.

അന്ന് മരണത്തെ വെല്ലുവിളിച്ച ശേഷം വർഷങ്ങളായി പേറിനടന്ന ആഘാതത്തെയും, അതിജീവനത്തിന് ശേഷം അനുഭവിച്ച കുറ്റബോധത്തെയും കുറിച്ച് നടൻ നിരവധി തവണ തുറന്നു പറഞ്ഞിട്ടുണ്ട്. അപകടത്തിന് ശേഷം ഒരു ദശാബ്ദ കാലത്തേക്ക് റുവാങ്‌സാക് ലോയ്‌ചുസാക് വിമാനയാത്ര നടത്തിയില്ലെന്നും റിപ്പോർട്ടുകളുണ്ട്.

രമേശ് വിശ്വാസിൻ്റെയും കൊറിയൻ നടൻ്റെയും '11 എ അതിജീവന കഥ' അമ്പരപ്പോടെയാണ് ലോകം കേൾക്കുന്നത്. എമർജൻസി വാതിലിനരികെയുള്ള, പൊതുവേ ആളുകൾ നിരാകരിക്കുന്ന, ജനാലകളില്ലാത്ത 11എ സീറ്റ് ഒരു അത്ഭുതമാവുകയാണ്. ഇതോടെ ഈ സീറ്റ് ബുക്ക് ചെയ്യാനായി ആഗ്രഹിക്കുന്നുണ്ടെന്ന് പറഞ്ഞ് കൊണ്ട് നിരവധി ആളുകളാണ് സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com