ലോക ഭൂപടത്തില്‍ തിളങ്ങി ഇന്ത്യന്‍ സസ്യോദ്യാനം; 2025 ല്‍ ഗൂഗിള്‍ മാപ്പില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച്

ഗൂഗിളിന്റെ ഔദ്യോഗിക വാർഷിക തിരച്ചിൽ റിപ്പോർട്ടിലാണ് സന്തോഷ വാർത്തയുള്ളത്
ലോക ഭൂപടത്തില്‍ തിളങ്ങി ഇന്ത്യന്‍ സസ്യോദ്യാനം; 2025 ല്‍ ഗൂഗിള്‍ മാപ്പില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച്
Published on
Updated on

ബെംഗളൂരു: ലോക ഭൂപടത്തിൽ തിളങ്ങി നിൽക്കുകയാണ് ബെംഗളൂരുവിന്റെ അഭിമാനമായ ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡൻ. 2025ൽ ലോകത്ത് ഏറ്റവും കൂടുതൽ തിരഞ്ഞ സസ്യോദ്യാനം എന്ന നേട്ടമാണ് ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡൻ സ്വന്തമാക്കിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള സസ്യോദ്യാനങ്ങളെ പിന്നിലാക്കിയാണ് ലാൽബാഗ് ഒന്നാമതെത്തിയിരിക്കുന്നത്. ഗൂഗിളിന്റെ ഔദ്യോഗിക വാർഷിക തിരച്ചിൽ റിപ്പോർട്ടിലാണ് സന്തോഷ വാർത്തയുള്ളത്.

2025 ജനുവരി 1നും നവംബർ 25നും ഇടയിൽ ഗൂഗിൾ മാപ്പിലെ സെർച്ചിൻ്റെ അടിസ്ഥാനത്തിലാണ് ഈ റാങ്കിങ്. ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് ഗൂഗിളിൻ്റെ വെളിപ്പെടുത്തൽ. ഗൂഗിളിന്റെ വാർഷിക റിപ്പോർട്ട് പ്രകാരം, കോടിക്കണക്കിന് ഉപയോക്താക്കൾ ഒരു വർഷത്തിനിടെ മാപ്പിൽ ഏറ്റവും കൂടുതൽ തിരഞ്ഞ സസ്യോദ്യാനം ലാൽബാഗാണ്. ചരിത്രപരമായ പ്രാധാന്യവും, 1000ലധികം സസ്യ ഇനങ്ങളുള്ള ജൈവവൈവിധ്യവും, നഗരത്തിന്റെ ഹൃദയഭാഗത്തുള്ള സ്ഥാനവുമാണ് ഈ ബൊട്ടാണിക്കൽ ഗാർഡനെ ആഗോള തലത്തിൽ ശ്രദ്ധേയമാക്കിയത്.

ലോക ഭൂപടത്തില്‍ തിളങ്ങി ഇന്ത്യന്‍ സസ്യോദ്യാനം; 2025 ല്‍ ഗൂഗിള്‍ മാപ്പില്‍ ഏറ്റവും കൂടുതല്‍ സെര്‍ച്ച്
കടമക്കുടി ദ്വീപുകളിലൂടെ മഹീന്ദ്രയുടെ ഥാറിൽ; വൈറലായി ആനന്ദ് മഹീന്ദ്രയുടെ യാത്രാ വീഡിയോ

1760ൽ നിർമാണം തുടങ്ങിയ ലാൽബാഗ് പൂർത്തിയാക്കുന്നത് ടിപ്പു സുൽത്താന്റെ ഭരണകാലത്താണ്. പേർഷ്യ, അഫ്ഗാനിസ്ഥാൻ, ഫ്രാൻസ് തുടങ്ങിയ വിദേശ രാജ്യങ്ങളിൽ നിന്നാണ് അക്കാലത്ത് അപൂർവയിനം സസ്യങ്ങളും മരങ്ങളും ഇവിടെ കൊണ്ടുവന്നത്. 1799ന് ശേഷം മൈസൂർ മഹാരാജാവിന് കൈമാറിയതോടെ വർഷങ്ങളായി നിരവധി സംഭാവനകളിലൂടെ ലാൽബാഗ് വികസിച്ചു. വെറും 45 ഏക്കർ സ്ഥലത്ത് തുടങ്ങിയ ലാൽബാഗ് ഇന്ന് 240 ഏക്കറായി വികസിച്ചിരിക്കുന്ന ഒന്നാണ്. റിപ്പബ്ലിക് ദിനത്തിലും സ്വാതന്ത്ര്യ ദിനത്തിലും ഇവിടെ നടക്കുന്ന വാർഷിക പുഷ്പമേളകൾ ലോകമെമ്പാടുമുള്ള സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന പരിപാടികളാണ്.

ക്യൂവിലെ റോയൽ ബൊട്ടാണിക് ഗാർഡനാണ് സെർച്ചിൽ രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് ഇന്തോനേഷ്യയിലെ ബൊഗോർ ബൊട്ടാണിക്കൽ ​ഗാർഡനും, സിംഗപ്പൂർ ബൊട്ടാണിക് ഗാർഡൻ നാലാം സ്ഥാനത്തുമാണ്. യുകെയിലെ ഈഡൻ പ്രൊജക്ട്, ബ്രൂക്ലിൻ ബൊട്ടാണിക് ഗാർഡൻ-ന്യൂയോർക്ക്, ജാർഡിൻ ബോട്ടാനിക് ഡി മോൺട്രിയൽ-കാനഡ, ന്യൂയോർക്ക് ബൊട്ടാണിക്കൽ ഗാർഡൻ-ന്യൂയോർക്ക്, നോങ് നൂച്ച് ബൊട്ടാണിക്കൽ ഗാർഡൻ-തായ്‌ലൻഡ്, റോയൽ ബൊട്ടാണിക് ഗാർഡൻസ് വിക്ടോറിയ - മെൽബൺ ഓസ്ട്രേലിയ എന്നിവയാണ് തൊട്ടുപിന്നാലെ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com