ഡൽഹി സംഘർഷഭരിതം; ഇടതു നേതാക്കളായ ജെയ്ക്ക് തോമസിനെയും ആദർശ് സജിയെയും വലിച്ചിഴച്ച് പൊലീസ് കസ്റ്റഡിയിലെടുത്തു

പൊലീസ് വാഹനത്തിൽ സമരക്കാരെ ക്രൂരമായി മർദിക്കുന്നുവെന്ന് ആദർശ്.എം. സജി ആരോപിച്ചു.
Left-wing leaders Jaick Thomas and Adarsh ​​Saji were dragged away and taken into police custody
ഇടതു നേതാക്കളായ ജെയ്ക്ക് തോമസിനെയും ആദർശ് സജിയെയും വലിച്ചിഴച്ച് പൊലീസ് കസ്റ്റഡിയിലെടുത്തു
Published on: 
Updated on: 

ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നും ഡൽഹിയിൽ ശക്തമായ പ്രതിഷേധം. ഇടത് വിദ്യാർഥി-യുവജനസംഘടനകളുടെയും സിജെപിയുടേയും നേതൃത്വത്തിൽ കൊണാട്ട് പ്ലേസിലാണ് പ്രതിഷേധമാർച്ച്.

പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിനിടെ ഡിവൈഎഫ്‌ഐ നേതാവും മലയാളിയുമായ ജെയ്ക്ക്.സി. തോമസ്, എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡൻ്റ് ആദർശ്.എം. സജി എന്നിവരെ ഡൽഹി പൊലീസ് വലിച്ചിഴച്ച് കസ്റ്റഡിയിലെടുത്തു. പൊലീസ് മർദത്തിൽ ആദർശിൻ്റെ തലയ്ക്ക് പരിക്കേറ്റു.

Left-wing leaders Jaick Thomas and Adarsh ​​Saji were dragged away and taken into police custody
മാധ്യമങ്ങളെ കാണുന്നതിനിടെ ജോൺ ബ്രിട്ടാസ് എംപിയെ തൂക്കിയെടുത്ത് പൊലീസ് അതിക്രമം! ഞെട്ടിക്കുന്ന വീഡിയോ

റോഡിലൂടെ വലിച്ചിഴച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ഇരുവർക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. പ്രതിഷേധിച്ച നിരവധി യുവാക്കളെയും ബലം പ്രയോഗിച്ച് കസ്റ്റഡിയിലെടുത്തു. പൊലീസ് വാഹനത്തിൽ പൊലീസ് ക്രൂരമായി മർദിക്കുകയാണെന്ന് ആദർശ് എം. സജി ആരോപിച്ചു. മൊബൈൽ ജയിലാക്കി മാറ്റിയാണ് മർദനമെന്നും നേതാക്കൾ ആരോപിച്ചു. ഡൽഹി പോലീസ് അതിക്രൂരമായി മർദിക്കുന്നുവെന്ന് എ.എ റഹീം എംപിയും കുറ്റപ്പെടുത്തി.

Left-wing leaders Jaick Thomas and Adarsh ​​Saji were dragged away and taken into police custody
"നിയമവിരുദ്ധമായി തടങ്കലിൽ വയ്ക്കരുത്"; കേന്ദ്രത്തിനേയും ഡൽഹി പൊലീസിനേയും രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി
News Malayalam 24x7
newsmalayalam.com