ദഹനപ്രശ്നം തൊട്ട് മാനസികാരോഗ്യ പ്രശ്നങ്ങൾ വരെ; ചന്ദ്രഗ്രഹണത്തെ കുറിച്ചുള്ള മിത്തുകളും സത്യങ്ങളും!

രക്തവർണത്തിലുള്ള ബ്ലഡ് മൂൺ പ്രതിഭാസവും ആകാശ വിസ്‌മയമായ പൂര്‍ണ ചന്ദ്രഗ്രഹണവും ഒത്തുചേരുന്ന അസുലഭ മുഹൂർത്തമാണ് നാളെ വരാനിരിക്കുന്നത്...
ദഹനപ്രശ്നം തൊട്ട് മാനസികാരോഗ്യ പ്രശ്നങ്ങൾ വരെ; ചന്ദ്രഗ്രഹണത്തെ കുറിച്ചുള്ള മിത്തുകളും സത്യങ്ങളും!
Source: X / EI Universal
Published on

ഈ ദശാബ്ദത്തിലെ ഏറ്റവും മനോഹരമായ ആകാശവിസ്മയത്തിനാണ് നാളെ ലോകം സാക്ഷിയാകുക. രക്തവർണത്തിലുള്ള ബ്ലഡ് മൂൺ പ്രതിഭാസവും ആകാശ വിസ്‌മയമായ പൂര്‍ണ ചന്ദ്രഗ്രഹണവും ഒത്തുചേരുന്ന അസുലഭ മുഹൂർത്തമാണ് നാളെ വരാനിരിക്കുന്നത്. ഈ ചന്ദ്രഗ്രഹണം നാളെ ഇന്ത്യയൊട്ടാകെ ദൃശ്യമാകും. എന്നാൽ, ചന്ദ്രഗ്രഹണത്തെ സംബന്ധിച്ച് നിരവധി മിത്തുകളാണ് ലോകമെമ്പാടും പ്രചരിക്കുന്നത്. എന്നാൽ, ഈ മിത്തുകളും അതിൻ്റെ യാഥാർഥ്യവും എന്തെന്ന് നോക്കാം...

ചന്ദ്രഗ്രഹണത്തെ കുറിച്ചുള്ള വിവിധ മിഥ്യാധാരണകളും അവയെ കുറിച്ചുള്ള സത്യങ്ങളും എന്തൊക്കെയെന്ന് നോക്കാം...

1. ഭക്ഷണവും പാചകവും

ചന്ദ്രഗ്രഹണ സമയത്ത് ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതുമെല്ലാം ദഹനപ്രശ്നങ്ങൾക്കും ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുമെന്ന് പലരും വിശ്വസിക്കുന്നു. ഗ്രഹണസമയത്ത് പാകം ചെയ്യുന്ന ഭക്ഷണം വിഷമയമാകുമെന്ന് കരുതി, പലരും ഈ സമയത്ത് ഭക്ഷണം പാകം ചെയ്യുന്നതും ഒഴിവാക്കാറുണ്ട്. എന്നാൽ, ഈ മിത്തുകൾക്ക് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ല. ചന്ദ്രഗ്രഹണം വിഷവസ്തുക്കളെ പുറത്തുവിടുകയോ പോഷകാഹാരത്തിൽ മാറ്റം വരുത്തുകയോ ചെയ്യുന്നില്ല. പലരും ഈ സമയം മാംസാഹാരം കഴിക്കരുതെന്നും കരുതാറുണ്ട്. എന്നാൽ ഇതിനും ശാസ്ത്രീയ അടിത്തറയില്ല, അതിനാൽ മാംസാഹാരം കഴിക്കുന്നതിനും യാതൊരു പ്രശ്നുമില്ല.

2. വ്യായാമം

ചന്ദ്രഗ്രഹണ സമയത്ത് വ്യായാമം ചെയ്യുന്നത് അപകടങ്ങളോ പരിക്കുകളോ ഉണ്ടാക്കുമെന്ന് ആളുകൾ പറയുന്നത് നിങ്ങൾ കേട്ടിട്ടുണ്ടാകും. ഇതിനും യാതൊരു ശാസ്ത്രീയ തെളിവുകളുമില്ല. അതിനാൽ നിങ്ങൾ സുരക്ഷിതമായി വ്യായാമങ്ങൾ ചെയ്യുന്നിടത്തോളം, ഗ്രഹണ സമയത്ത് വ്യായാമം ചെയ്യുന്നതിൽ ഒരു ദോഷവുമില്ല. ചന്ദ്രഗ്രഹണം മനുഷ്യൻ്റെ ആരോഗ്യത്തെ ഒരു തരത്തിലും ബാധിക്കുന്നില്ല. ഇതൊരു ആകാശവിസ്മയം മാത്രമാണ്.

3. മാനസികാരോഗ്യം

ചന്ദ്രഗ്രഹണമോ സൂര്യഗ്രഹണമോ ഒന്നും മാനസികാരോഗ്യത്തെ ബാധിക്കില്ല. എന്നാൽ, ഗ്രഹണ സമയത്ത് ദുഃഖം, ഉത്കണ്ഠ, മാനസികാവസ്ഥയിലെ മാറ്റങ്ങൾ അല്ലെങ്കിൽ യുക്തിരഹിതമായ പെരുമാറ്റം തുടങ്ങിയവ ഉണ്ടാകുമെന്ന് പലരും കരുതുന്നു. എന്നാൽ, ശാസ്ത്രം ഇവ രണ്ടും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നാണ് വ്യക്തമാക്കുന്നത്.

4. ഉപവാസം

ചന്ദ്രഗ്രഹണ സമയത്ത് ദോഷം അകറ്റാൻ പലരും ഉപവാസം പോലുള്ള ചില ആചാരങ്ങൾ പിന്തുടരാറുണ്ട്. നിങ്ങളുടെ ആശ്വാസത്തിനോ ആത്മീയ ആശ്വാസത്തിനോ വേണ്ടി ഈ പാരമ്പര്യം തുടരാമെങ്കിലും, ചന്ദ്രഗ്രഹണങ്ങൾ മനുഷ്യജീവിതത്തിന് ദോഷം വരുത്തുകയോ സ്വാധീനിക്കുകയോ ചെയ്യുമെന്നത് സംബന്ധിച്ച് ശാസ്ത്രത്തിന് വളരെക്കുറച്ച് തെളിവുകളേയുള്ളൂ.

ദഹനപ്രശ്നം തൊട്ട് മാനസികാരോഗ്യ പ്രശ്നങ്ങൾ വരെ; ചന്ദ്രഗ്രഹണത്തെ കുറിച്ചുള്ള മിത്തുകളും സത്യങ്ങളും!
ഈ ദശാബ്ദത്തിലെ ഏറ്റവും മനോഹരമായ പൂര്‍ണ ചന്ദ്രഗ്രഹണവും ബ്ലഡ് മൂണും ഒന്നിച്ചെത്തുന്നു; ഇന്ത്യയിൽ എവിടെയെല്ലാം ദൃശ്യമാകും?

ചന്ദ്രഗ്രഹണം എപ്പോൾ എങ്ങനെ കാണാം?

സൂര്യൻ, ഭൂമി, ചന്ദ്രൻ എന്നിവ നേർരേഖയിൽ വരുന്ന പ്രതിഭാസം ഇന്ത്യയില്‍ എല്ലായിടത്തും ഇത് ദൃശ്യമാകും. ഗ്രഹണത്തിൻ്റെ പൂർണഘട്ടം 82 മിനിറ്റ് നീണ്ടുനിൽക്കും. ഇത് ഈ ദശാബ്ദത്തിലെ ഏറ്റവും മനോഹരമായ ചന്ദ്രഗ്രഹണങ്ങളിൽ ഒന്നായി മാറുമെന്നാണ് റിപ്പോർട്ട്.

ഗ്രഹണം ആരംഭിക്കുന്നു: രാത്രി 8.58 (സെപ്റ്റംബർ 7)

ടോട്ടാലിറ്റി (ബ്ലഡ് മൂൺ ഫേസ്): രാത്രി 11 മുതൽ പുലർച്ചെ 12.22 വരെ

ഗ്രഹണം അവസാനിക്കുന്നത്: പുലർച്ചെ 2.25 (സെപ്റ്റംബർ 8)

Related Stories

No stories found.
News Malayalam 24x7
newsmalayalam.com