മധുര തനിഷ്ക് ജ്വല്ലറി കവർച്ച; മുഖ്യപ്രതി പിടിയിൽ

ധർമ്മപുരി ജില്ലയിലെ ദേശമ്പട്ടിയിൽ നിന്നാണ് നിഷാന്തിനെ പിടികൂടിയത്
മധുര തനിഷ്ക് ജ്വല്ലറി കവർച്ച;  മുഖ്യപ്രതി  പിടിയിൽ
Published on: 
Updated on: 

മധുരയിലെ തനിഷ്ക് ജ്വല്ലറിയിൽ നിന്നും 11 കിലോയോളം സ്വർണം മോഷ്ടിച്ച കേസിലെ പ്രധാന പ്രതി നിഷാന്ത് പിടിയിൽ. ധർമ്മപുരി ജില്ലയിലെ ദേശമ്പട്ടിയിൽ നിന്നാണ് നിഷാന്തിനെ പിടികൂടിയത്.

ബെംഗളൂരുവിൽ നിന്ന് സേലത്തേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു നിഷാന്ത്. ബസിൽ മുഖം മറച്ചായിരുന്നു യാത്ര. സംശയം തോന്നിയ ബസ് ജീവനക്കാർ പൊലീസിന് വിവരം കൈമാറുകയായിരുന്നു. തുടർന്ന് പൊലീസ് ബസ് തടഞ്ഞു പരിശോധന നടത്തി. പിന്നാലെ ഇയാൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പൊലീസ് പിടികൂടുകയായിരുന്നു.

സംഭവത്തിൽ നിഷാന്തിൻ്റെ പിതാവും സുഹൃത്തും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ മീനാക്ഷിയും നേരത്തെ അറസ്റ്റിലായിരുന്നു. ഇവരിൽ നിന്നും മോഷ്ടിച്ച ആഭരണങ്ങളിൽ ഏകദേശം 5 കിലോയോളം പൊലീസ് കണ്ടെടുക്കുകയും ചെയ്തിരുന്നു.

മധുര തനിഷ്ക് ജ്വല്ലറി കവർച്ച;  മുഖ്യപ്രതി  പിടിയിൽ
വിവാഹത്തിന് ജാതി വിലങ്ങുതടിയായി; പുലർച്ചെ അഞ്ചുമണിക്ക് വീട്ടിൽ നിന്നിറങ്ങി മൊബൈല്‍ ടവറിൽ കയറി പതിനെട്ടുകാരി, നാടകീയ രംഗങ്ങള്‍

മധുരയിൽ പുതുതായി തുടങ്ങിയ തനിഷ്കിൻ്റെ ഷോറൂമിലാണ് കവർച്ച നടന്നത്. ഡിസ്പ്ലേ വിഭാഗത്തിലുണ്ടായിരുന്ന ആഭരണങ്ങളാണ് നഷ്ടമായത്. രാവിലെ ജോലിക്കെത്തിയ ജീവനക്കാരാണ് ജ്വല്ലറിയിൽ മോഷണം നടന്ന വിവരം അറിഞ്ഞത്. ഷോറൂമിൻ്റെ മുൻഭാഗത്ത് സുരക്ഷാ ജീവനക്കാരുണ്ടായിരുന്നെങ്കിലും കള്ളൻ ഷോറൂമിൻ്റെ പിൻഭാഗത്തു കൂടിയെത്തി വെൻ്റിലേറ്ററിലൂടെ അകത്ത് കടന്നതായാണ് സംശയം. കെട്ടിടത്തിലെ അറ്റകുറ്റപ്പണികൾ പൂർത്തിയായിരുന്നില്ലെന്നും കള്ളന് കൂടുതൽ എളുപ്പമായി.മോഷണം നടത്തുന്നതിന് മുമ്പ് പലതവണ നിഷാന്ത് ഷോറൂം സന്ദർശിച്ചിരുന്നതായും പൊലീസ് സിസിടിവി ദൃശ്യങ്ങളിലൂടെ കണ്ടെത്തിയിരുന്നു.