മഹാരാഷ്ട്ര മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ്: 68 സീറ്റുകളില്‍ എതിരില്ലാതെ മഹായുതി; വിലയ്ക്ക് വാങ്ങിയ വിജയമെന്ന് ഉദ്ധവ് വിഭാഗം

"ഇഡി പോലുള്ള കേന്ദ്ര ഏജന്‍സികള്‍ ഭീഷണിപ്പെടുത്തിയോ എതിര്‍ സ്ഥാനാര്‍ഥികള്‍ക്ക് കൈക്കൂലി നല്‍കിയോ ജനാധിപത്യം ദുര്‍ബലപ്പെടുത്തപ്പെടുകയാണ്"
മഹാരാഷ്ട്ര മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ്: 68 സീറ്റുകളില്‍ എതിരില്ലാതെ മഹായുതി; വിലയ്ക്ക് വാങ്ങിയ വിജയമെന്ന് ഉദ്ധവ് വിഭാഗം
Published on
Updated on

മുംബൈ: ജനുവരി 15ന് നടക്കാനിരിക്കുന്ന മഹാരാഷ്ട്ര മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി മഹായുതി സഖ്യത്തിന്റെ 68 സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. വെള്ളിയാഴ്ച ആയിരുന്നു നോമിനേഷന്‍ പിന്‍വലിക്കാനുള്ള അവസാന സമയം.

68 സ്ഥാനാര്‍ഥികളില്‍ തെരഞ്ഞെടുക്കപ്പെട്ട 44 സീറ്റും ബിജെപിയുടേതാണ്. താനെയിലെ കല്യാണ്‍ ഡോംബിവിലി മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്നുമാണ് കൂടുതല്‍ സ്ഥാനാര്‍ഥികള്‍ ഏകകണ്ഠമായി വിജയിച്ചത്. പൂനെ, പിംപ്രി ചിഞ്ച്‌വാഡ്, പന്‍വേല്‍, ഭിവാന്‍ഡി, ധൂലെ, ജല്‍ഗോണ്‍, അഹില്യാനഗര്‍ എന്നിവിടങ്ങളില്‍ നിന്നുമാണ് ബാക്കി തെരഞ്ഞെടുക്കപ്പെട്ടത്.

മഹാരാഷ്ട്ര മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ്: 68 സീറ്റുകളില്‍ എതിരില്ലാതെ മഹായുതി; വിലയ്ക്ക് വാങ്ങിയ വിജയമെന്ന് ഉദ്ധവ് വിഭാഗം
മസ്‌കിന്റെ ഗ്രോക്ക് എഐയില്‍ പിടിമുറുക്കി കേന്ദ്രം?അശ്ലീല ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് എക്‌സിന് നോട്ടീസ്

ഏക്‌നാഥ് ഷിന്‍ഡെ നയിക്കുന്ന ശിവസേനയ്ക്ക് 22 സീറ്റുകളാണ് എതിരില്ലാതെ ലഭിച്ചത്. അജിത്ത് പവാറിന്റെ എന്‍സിപി രണ്ട് സീറ്റും നേടി. പൂനെയില്‍ ബിജെപി സ്ഥാനാര്‍ഥികളായ മഞ്ജുഷ നാഗ്പൂറും ശ്രീകാന്ത് ജഗ്തപും എതിര്‍ സ്ഥാനാര്‍ഥികള്‍ നോമിനേഷന്‍ പിന്‍വലിച്ചതോടെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

എന്നാല്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പോലുള്ള കേന്ദ്ര ഏജന്‍സികള്‍ ഭീഷണിപ്പെടുത്തിയോ എതിര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് കൈക്കൂലി നല്‍കിയോ ജനാധിപത്യം ദുര്‍ബലപ്പെടുത്തപ്പെടുകയാണെന്ന് വിജയങ്ങളോട് പ്രതികരിച്ചുകൊണ്ട് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം ആരോപിച്ചു.

'പ്രതിപക്ഷ സ്ഥാനാര്‍ഥികളെ ഇഡി, സിബിഐ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയോ അവര്‍ക്ക് കൈക്കൂലി നല്‍കിയോ ജനാധിപത്യം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. അവര്‍ അവരുടെ വിജയം വിലകൊടുത്ത് വാങ്ങുകയാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിശബ്ദമായി ഇതില്‍ അവര്‍ക്കൊപ്പം നില്‍ക്കുന്നുവെന്നത് നാണക്കേടാണ്,' പ്രിയങ്ക ചതുര്‍വേദി പറഞ്ഞു.

മഹാരാഷ്ട്ര മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ്: 68 സീറ്റുകളില്‍ എതിരില്ലാതെ മഹായുതി; വിലയ്ക്ക് വാങ്ങിയ വിജയമെന്ന് ഉദ്ധവ് വിഭാഗം
ഹിമാചലില്‍ ലൈംഗികാതിക്രമത്തിനിരയായി കോളേജ് വിദ്യാര്‍ഥിനി മരിച്ചു; അധ്യാപകന്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ കേസ്

Related Stories

No stories found.
News Malayalam 24x7
newsmalayalam.com