ഛത്തീസ്‌ഗഡ്: കന്യാസ്ത്രീകളുടെ ജാമ്യം നിഷേധിച്ചുള്ള കോടതി വിധി പുറത്ത്. ജാമ്യത്തിനായി എൻഐഎ കോടതികളെ സമീപിക്കാമെന്ന് സെഷൻസ് കോടതി അറിയിച്ചു. ബിലാസ്‌പൂർ, രാജ്‌നാഥ്ഗാവ്, സർബുജ എന്നീ എൻഐഎ കോടതികളെ സമീപിക്കാമെന്നാണ് കോടതി വിധിയിൽ പറയുന്നത്.
2018 ലെ എൻ ഐ നിയമപ്രകാരം മനുഷ്യക്കടത്ത് ഉൾപ്പെടുന്ന കേസുകളിൽ സെഷൻസ് കോടതിക്ക് ജാമ്യം നൽകാൻ കഴിയില്ലെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി. ദുർഗ് സെഷൻകോടതിയാണ് ജാമ്യാപേക്ഷ തള്ളിക്കൊണ്ട് വിധി പുറപ്പെടുവിച്ചത്. സെഷൻസ് കോടതിക്ക് ഈ കേസ് പരിഗണിക്കാനുള്ള അധികാരമില്ലെന്ന് കാട്ടിയാണ് ജാമ്യാപേക്ഷ പരിഗണിക്കാതിരുന്നതെന്നാണ് കോടതി ഉത്തരവിൽ വ്യക്തമാക്കുന്നത്.