സംഗീത പരിപാടിക്കിടെ അമിതമായി മദ്യം കഴിച്ച് യുവാവ് മരിച്ചു; യുവതി ആശുപത്രിയില്‍

തിരക്കിനിടയില്‍ ഇരുവര്‍ക്കും അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു
സംഗീത പരിപാടിക്കിടെ അമിതമായി മദ്യം കഴിച്ച് യുവാവ് മരിച്ചു; യുവതി ആശുപത്രിയില്‍
Image: X
Published on
Updated on

മുംബൈ: സംഗീത പരിപാടിയില്‍ അമിതമായി മദ്യപിച്ചതിനു പിന്നാലെ യുവാവ് മരണപ്പെട്ടു. ഒരു സ്ത്രീ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മുംബൈയിലെ വര്‍ളിയില്‍ ഇന്നലെ രാത്രി നടന്ന സംഗീത പരിപാടിക്കിടെയായിരുന്നു സംഭവം. 'ക്ലാംഗ്ക്യുന്‍സ്റ്റ്‌ലര്‍ ഓള്‍ നൈറ്റ് ലോംഗ്' മ്യൂസിക് ഇവന്റിലാണ് ഇരുവരും പങ്കെടുത്തത്.

മുംബൈയിലെ മാഹിം സ്വദേശിയായ വൃഷഭ് ഗാംഗുര്‍ഡെ (28) ആണ് മരിച്ചത്. തിരക്കിനിടയില്‍ ഇരുവര്‍ക്കും അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുവാവ് മരണപ്പെട്ടിരുന്നു. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും വൃഷഭ് ഗാംഗുര്‍ഡെ മരിച്ചിരുന്നതായി അധികൃതര്‍ അറിയിച്ചു.

സംഗീത പരിപാടിക്കിടെ അമിതമായി മദ്യം കഴിച്ച് യുവാവ് മരിച്ചു; യുവതി ആശുപത്രിയില്‍
മമതയ്ക്കു വേണ്ടി ലോക്‌സഭാ സീറ്റ് ഒഴിയാന്‍ യൂസുഫ് പഠാനോട് ആവശ്യപ്പെട്ടോ? വ്യക്തമാക്കി ഗാംഗുലി

വൃഷഭിനൊപ്പമുണ്ടായിരുന്ന യുവതിയെ ജസ്ലോക് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുള്ളതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. മദ്യവും എനര്‍ജി ഡ്രിങ്കും കഴിച്ചതായാണ് യുവതി പൊലീസിനു നല്‍കിയ മൊഴി.

യുവാക്കള്‍ മറ്റ് ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിട്ടില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. സിസിടിവി ദൃശ്യങ്ങള്‍ അടക്കം പൊലീസ് അറിയിച്ചു. ഹൃദയാഘാതം മൂലമാണ് യുവാവ് മരിച്ചതെന്നാണ് പുറത്തു വരുന്ന വിവരം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുകയുള്ളൂ.

സംഗീത പരിപാടിയില്‍ മദ്യ വിതരണത്തിനായി നാല് സ്റ്റാളുകളാണ് ഉണ്ടായിരുന്നത്. എല്ലാം അനുമതിയോടെയാണ് പ്രവര്‍ത്തിച്ചത്. വൈകിട്ട് ആറ് മുതല്‍ രാത്രി പത്ത് വരെയായിരുന്നു പരിപാടിയുണ്ടായിരുന്നത്. നാലായിരം രൂപയാണ് ടിക്കറ്റ് വില. കൃത്യസമയത്ത് പരിപാടി കഴിഞ്ഞതായും പൊലീസ് പറയുന്നു.

News Malayalam 24x7
newsmalayalam.com