മണിപ്പൂരിൽ സമാധാനം പുലരുന്നു; ചർച്ചകൾ വിജയത്തിലേക്ക്; ദേശീയ പാത 02 വീണ്ടും തുറക്കാൻ തീരുമാനമായി

സെപ്റ്റംബർ രണ്ടാം വാരം പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കാനിരിക്കെയാണ് നിർണായക നീക്കം
സമാധാനം ഉറപ്പാക്കാൻ സുരക്ഷാ സേനയുമായി യോജിച്ച് പ്രവർത്തിക്കുമെന്നും കുക്കി ഗ്രൂപ്പുകൾ വ്യക്തമാക്കി
സമാധാനം ഉറപ്പാക്കാൻ സുരക്ഷാ സേനയുമായി യോജിച്ച് പ്രവർത്തിക്കുമെന്നും കുക്കി ഗ്രൂപ്പുകൾ വ്യക്തമാക്കി
Published on

മണിപ്പൂർ സമാധാന ചർച്ചകൾ വിജയത്തിലേക്ക്. ദേശീയ പാത 02 വീണ്ടും തുറക്കാൻ കുക്കി-സോ കൗൺസിലിൽ തീരുമാനമായി. സുരക്ഷാ സേനയുമായി പൂർണമായി സഹകരിക്കുമെന്ന് കുക്കി ഗ്രൂപ്പുകൾ ഉറപ്പുനൽകി. മണിപ്പൂരിൽ ശാശ്വത സമാധാനവും സുസ്ഥിരതയും ഉറപ്പാക്കാൻ കുക്കി വിമത ഗ്രൂപ്പുകളും, കേന്ദ്ര-സംസ്ഥാന സർക്കാരുകളും തമ്മിലുള്ള ത്രികക്ഷി കരാറിനാണ് അംഗീകാരമായിരിക്കുന്നത്.

സെപ്റ്റംബർ രണ്ടാം വാരം പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കാനിരിക്കെയാണ് നിർണായക നീക്കം. ഡൽഹിയിൽ ആഭ്യന്തര മന്ത്രാലയവും കുക്കി ഗ്രൂപ്പുകളും തമ്മിൽ നടന്ന ചർച്ചയിലാണ് സുപ്രധാന തീരുമാനങ്ങളിലെത്തിയത്. 2008ലെ സസ്പെൻഷൻ ഓഫ് ഓപ്പറേഷൻ കരാറാണ് പരിഷ്കരിച്ചത്. ദേശീയ പാത 02 വീണ്ടും തുറക്കുന്നതാണ് പ്രധാന വ്യവസ്ഥ. സ്വതന്ത്ര സഞ്ചാരവും അവശ്യവസ്തുക്കളുടെ നീക്കവും അനുവദിക്കുമെന്ന് കുക്കി-സോ കൗൺസിൽ അറിയിച്ചു. സമാധാനം ഉറപ്പാക്കാൻ സുരക്ഷാ സേനയുമായി യോജിച്ച് പ്രവർത്തിക്കുമെന്നും കുക്കി ഗ്രൂപ്പുകൾ വ്യക്തമാക്കി.

സമാധാനം ഉറപ്പാക്കാൻ സുരക്ഷാ സേനയുമായി യോജിച്ച് പ്രവർത്തിക്കുമെന്നും കുക്കി ഗ്രൂപ്പുകൾ വ്യക്തമാക്കി
"അന്ന് യുപിഎ സർക്കാർ കുട്ടികളുടെ മിഠായിക്ക് പോലും നികുതി ചുമത്തി"; പ്രതിപക്ഷത്തെ കടന്നാക്രമിച്ച് നരേന്ദ്ര മോദി

കുക്കി നാഷണൽ ഓർഗനൈസേഷനും യുണൈറ്റഡ് പീപ്പിൾ ഫ്രണ്ടും ഏഴ് ക്യാമ്പുകൾ സംഘർഷ മേഖലയിൽ നിന്നും മാറ്റി സ്ഥാപിക്കും. മേഖലയിലെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കുമായി അടുത്തുള്ള സിപിആർഎഫ്-ബിഎസ്എഫ് ക്യാമ്പുകളിൽ ആയുധങ്ങൾ ഏൽപ്പിക്കും. സുരക്ഷാ സേനയുടെ പരിശോധനയ്ക്കും അനുമതി നൽകി. വിദേശികളെ കണ്ടെത്തി തിരികെ അയക്കും. സംയുക്ത നിരീക്ഷക സമിതി പുതിയ തീരുമാനങ്ങൾക്ക് മേൽനോട്ടം വഹിക്കും.

മുഖ്യമന്ത്രി എൻ. ബിരേൻ സിങ് രാജിവച്ചതിനെ തുടർന്ന് സംസ്ഥാനത്ത് ഏർപ്പെടുത്തിയ രാഷ്ട്രപതി ഭരണം ഫെബ്രുവരി വരെ നീട്ടിയിരുന്നു. 2023ൽ കുക്കി, മെയ്തെയ് വിഭാഗങ്ങൾ തമ്മിൽ വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം പ്രധാനമന്ത്രി ആദ്യമായാണ് മണിപ്പൂർ സന്ദർശിക്കുന്നത്. സെപ്റ്റംബർ 13നാവും പ്രധാനമന്ത്രി സംസ്ഥാനത്ത് എത്തുക. തലസ്ഥാനമായ ഇംഫാലിലും, കലാപം ഏറ്റവുമധികം നാശം വിതച്ച ചുരാചന്ദ്പൂരിലും നരേന്ദ്ര മോദി സന്ദർശനം നടത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com