ഭോപ്പാൽ: ആഘോഷങ്ങൾക്കിടെ 11 മരണം. ദുർഗ്ഗാ വിഗ്രഹങ്ങളുമായി പോയ ട്രാക്ടർ തടാകത്തിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. കണ്ഡ്വ ജില്ലയിലെ ജാമ്ലി ഗ്രാമത്തിലാണ് അപകടം നടന്നത്. 25 യാത്രക്കാരുമായി പോയ വാഹനം അപകടത്തിൽപ്പെടുകയായിരുന്നു. നിരവധിപേരെ കാണാനില്ലെന്ന റിപ്പോർട്ടാണ് പുറത്തുവരുന്നത്.
മരണ സംഖ്യ ഉയരാൻ സാധ്യതയുണ്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. സംസ്ഥാന ദുരന്ത നിവാരണ സേനയുടെയും പ്രാദേശിക മുങ്ങൽ വിദഗ്ധരുടെയും സഹായത്തോടെയാണ് തിരച്ചിൽ നടക്കുന്നതെന്ന് ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് (ഇൻഡോർ റൂറൽ റേഞ്ച്) അനുരാഗ് പറഞ്ഞതായി ദി ടെലഗ്രാഫ് ഓൺലൈൻ റിപ്പോർട്ട് ചെയ്തു.