ദാമ്പത്യത്തിലെ പൊരുത്തക്കേടുകൾ ആത്മഹത്യാ പ്രേരണയായി കാണാൻ കഴിയില്ലെന്ന് മുംബൈ ഹൈക്കോടതി

ദമ്പതികളിലാരെങ്കിലും ദേഷ്യത്തിൽ പറയുന്ന വാക്കുകൾ ആത്മഹത്യാ പ്രേരണയായി കാണാൻ കഴിയില്ലെന്ന് കോടതി
ദാമ്പത്യത്തിലെ പൊരുത്തക്കേടുകൾ ആത്മഹത്യാ പ്രേരണയായി കാണാൻ കഴിയില്ലെന്ന് മുംബൈ ഹൈക്കോടതി
Published on
Updated on

മഹാരാഷ്ട്ര: പങ്കാളികൾ തമ്മിലുള്ള പൊരുത്തക്കേടുകൾ ഇണയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചെന്ന് പറയാൻ കഴിയില്ലെന്ന് മുബൈ ഹൈക്കോടതി. ഭർത്താവിൻ്റെ ആത്മഹത്യയ്ക്ക് പ്രേരണ നൽകി എന്നാരോപിച്ച് സ്ത്രീക്കെതിരെ ചുമത്തിയ കേസ് റദ്ദു ചെയ്ത് കൊണ്ടാണ് കോടതി വിധി പറഞ്ഞത്.

വൈവാഹിക ജീവിതത്തിൽ തർക്കങ്ങൾ സാധാരണമാണെന്നും അതിനാൽ പങ്കാളികളിലൊരാളുടെ ആത്മഹത്യയുടെ കാരണമായി ഇതിനെ കാണാൻ കഴിയില്ലെന്നുമാണ് നാഗ്പൂർ ബെഞ്ച് വിധിച്ചത്. 2019ൽ അമരാവതി പൊലീസ് ഫയൽ ചെയ്ത ആത്മഹത്യാ പ്രേരണ കുറ്റം റദ്ദ് ചെയ്യണെമന്നാവശ്യപ്പെട്ട് അധ്യാപിക സമർപ്പിച്ച ഹർജിയിലാണ് കോടതി വിധി.

ദാമ്പത്യത്തിലെ പൊരുത്തക്കേടുകൾ ആത്മഹത്യാ പ്രേരണയായി കാണാൻ കഴിയില്ലെന്ന് മുംബൈ ഹൈക്കോടതി
ഏഴ് വർഷങ്ങൾക്ക് ശേഷം ആദ്യമായി ഇറാനിൽ നിന്ന് എണ്ണ വാങ്ങി ഇന്ത്യ

ഒരാളുടെ മേൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താൻ അയാൾക്ക് ആത്മഹത്യയിൽ പങ്കുണ്ടെന്നോ അല്ലെങ്കിൽ ആത്മഹത്യ പ്രേരണയ്ക്ക് ഗൂഡാലോചന നടത്തിയെന്നോ തെളിയിക്കണമെന്ന് കോടതി വ്യക്തമാക്കി. ദമ്പതികളിലാരെങ്കിലും ദേഷ്യത്തിൽ പറയുന്ന വാക്കുകൾ ആത്മഹത്യാ പ്രേരണയായി കാണാൻ കഴിയില്ലെന്ന് കോടതി പറഞ്ഞു.

ദാമ്പത്യത്തിലെ പൊരുത്തക്കേടുകൾ ആത്മഹത്യാ പ്രേരണയായി കാണാൻ കഴിയില്ലെന്ന് മുംബൈ ഹൈക്കോടതി
ഐപിഎല്ലിനിടെ മൊബൈൽ മോഷണം; പ്രതികൾ പിടിയിൽ, പിടിച്ചെടുത്തത് 75 മൊബൈൽ ഫോണുകൾ

Related Stories

No stories found.
News Malayalam 24x7
newsmalayalam.com