ജയ്‌പൂരിൽ ആശുപത്രിക്ക് തീപിടിച്ച് എട്ട് രോഗികൾക്ക് ദാരുണാന്ത്യം; വേദനാജനകമെന്ന് പ്രധാനമന്ത്രി

ജയ്പൂരിലെ സവായ് മൻ സിംഗ് ആശുപത്രിയിലാണ് വൻ തീപിടിത്തം ഉണ്ടായത്.
എസ്എംഎസ് ആശുപത്രിയിലെ തീപിടിത്തത്തിൻ്റെ ദൃശ്യങ്ങൾ
എസ്എംഎസ് ആശുപത്രിയിലെ തീപിടിത്തത്തിൻ്റെ ദൃശ്യങ്ങൾSource: X/ @YashaswaniShar3
Published on

ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിലുള്ള സവായ് മൻ സിംഗ് ആശുപത്രിയിൽ വൻ തീപിടിത്തം. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന എട്ട് രോഗികൾ മരിച്ചുവെന്നാണ് റിപ്പോർട്ട്. തീപിടിത്തത്തെ തുടർന്ന് ഗുരുതരാവസ്ഥയിലുള്ള രോഗികൾ ഓക്സിജൻ സിലിണ്ടറുകളുമായി റോഡിലേക്കിറങ്ങി. ഷോർട്ട് സർക്യൂട്ട് ആണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ജയ്പൂരിലെ ആശുപത്രിയിൽ ഉണ്ടായ അപകടം വേദനാജനകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചു. ദുരന്തത്തിൽ മരിച്ചവരുടെ ബന്ധുക്കളുടെ വേദനയിൽ പങ്കുചേരുകയാണ്. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും പ്രധാനമന്ത്രി ആശംസിച്ചു.

എസ്എംഎസ് ആശുപത്രിയിലെ തീപിടിത്തത്തിൻ്റെ ദൃശ്യങ്ങൾ
ശബരിമലയിലേക്ക് രാഷ്‌ട്രപതിയെത്തും; ഒക്ടോബർ 22ന് സന്ദർശനമെന്ന് ഔദ്യോഗിക അറിയിപ്പ്

സംഭവം ദൗർഭാഗ്യകരമാണെന്നും ചിലർക്ക് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടതായും മന്ത്രി ജവഹർ സിംഗ് ബേധാം പറഞ്ഞു. മരണ സംഖ്യ എസ്എംഎസ് അഡ്മിനിസ്ട്രേഷൻ പുറത്തുവിടും. അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ ഉണ്ടായിരുന്ന 24 പേരിൽ ഭൂരിഭാഗവും രക്ഷപ്പെട്ടു. അവരുടെ പൂർണമായ ചികിത്സയാണ് മുൻഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എസ്എംഎസ് ആശുപത്രിയിലെ തീപിടിത്തത്തിൻ്റെ ദൃശ്യങ്ങൾ
ഡാർജിലിങ്ങിൽ കനത്ത മഴയിലും വ്യാപകമായ മണ്ണിടിച്ചിലിലും 23 മരണം; മമതാ ബാനർജി ദുരന്തമേഖല സന്ദർശിക്കും

Related Stories

No stories found.
News Malayalam 24x7
newsmalayalam.com