ഗ്യാനേഷ് കുമാറിനെതിരെ രാജ്യതലസ്ഥാനത്ത് വൻ പ്രതിഷേധം; എം.എ. ബേബി അടക്കമുള്ള നേതാക്കൾ അറസ്റ്റിൽ

വിവിധ രാഷ്ട്രീയ പാർട്ടികളും വിദ്യാർഥി-യുവജന സംഘടനകളുമാണ് പ്രതിഷേധിക്കുന്നത്.
Massive protest against Gyanesh Kumar in the national capital
ഗ്യാനേഷ് കുമാറിനെതിരെ രാജ്യതലസ്ഥാനത്ത് വൻ പ്രതിഷേധം
Published on: 
Updated on: 

ഡൽഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജി വയ്ക്കണമെന്നും വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട എല്ലാ നടപടികളും നിർത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് വൻ പ്രതിഷേധം. വിവിധ രാഷ്ട്രീയ പാർട്ടികളും വിദ്യാർഥി-യുവജന സംഘടനകളുമാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

ആം ആദ്മി പാർട്ടി, സിപിഐഎം, സിപിഐ, എസ്എഫ്‌ഐ, ഐസ, ഡിവൈഎഫ്‌ഐ എന്നിവരെല്ലാം സമരമുഖത്തുണ്ട്. സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി, രാജ്യസഭാ എംപി എ.എ. റഹിം, ബൃന്ദാ കാരാട്ട്, വി. വസീഫ് എന്നിവരാണ് സമരത്തിന് നേതൃത്വം നൽകിയത്. തുടർന്ന് നേതാക്കളേയും പ്രവർത്തകരേയും പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് മാറ്റി.

Massive protest against Gyanesh Kumar in the national capital
ആക്രമണത്തിനിടെ തനിക്ക് ധൈര്യം നൽകിയത് എന്താണെന്ന് മോദിയോട് വിശദീകരിച്ച് ക്യാപ്റ്റൻ സ്മിത് മച്ചാർ; പൈലറ്റിനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ച് പ്രധാനമന്ത്രി

ജന്തർ മന്തറിലേക്കായിരുന്നു പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. സംഘടനകളുടെ പതാകകൾക്കൊപ്പം ഭരണഘടനയും അംബേദ്കറിൻ്റെ ചിത്രവുമെല്ലാമേന്തിയാണ് പ്രതിഷേധിച്ചത്. പ്രതിഷേധം കണക്കിലെടുത്ത് പൊലീസ് ജന്തർമന്തറിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

നിരോധനാജ്ഞ ലംഘിച്ചതിനാണ് നേതാക്കളെയും പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. കേരളാ ഹൗസിന് മുന്നിലൂടെയുള്ള പാതയിൽ ഭാരവാഹനങ്ങളും ട്രക്കുകളും നിരത്തി വഴി പൂർണമായും അടച്ചിരുന്നു. രാവിലെ സമരം നടത്തിയ ആദ്മി പാർട്ടി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിയിരുന്നു.

Massive protest against Gyanesh Kumar in the national capital
'സ്ത്രീകൾക്ക് ഡീലക്സ്, സബർബൻ ബസുകളിൽ സൗജന്യ യാത്ര'; വെട്രി പയനം പദ്ധതി വിപുലീകരിച്ച് വിജയ് സർക്കാർ
News Malayalam 24x7
newsmalayalam.com