ചെന്നൈയിൽ സബ് വേയിൽ കുടുങ്ങി മെട്രോ; ടണലിലൂടെ നടന്ന് യാത്രക്കാർ

ചെന്നൈ മെട്രോ റെയിലിൻ്റെ ബ്ലൂ ലൈനിലാണ് ചൊവ്വാഴ്ച തകരാർ സംഭവിച്ചത്
ചെന്നെ മെട്രോ റെയിലിൽ കുടുങ്ങിയ യാത്രക്കാർ
ചെന്നെ മെട്രോ റെയിലിൽ കുടുങ്ങിയ യാത്രക്കാർSource: X / Unmai Kasakkum
Published on
Updated on

ചെന്നൈയിൽ യാത്രക്കിടെ സബ് വേയിൽ കുടുങ്ങിയ മെട്രോയിൽ നിന്നും പാലത്തിലിറങ്ങി നടന്ന് യാത്രക്കാർ. വിംകോ നഗറിലേക്കുള്ള യാത്രക്കിടെയായിരുന്നു മെട്രോ അപ്രതീക്ഷിതമായി പണിമുടക്കിയത്. വിംകോ നഗർ ഡിപ്പോയ്ക്കും ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിനും ഇടയിൽ സർവീസ് നടത്തുന്ന ചെന്നൈ മെട്രോ റെയിലിൻ്റെ ബ്ലൂ ലൈനിലാണ് ചൊവ്വാഴ്ച തകരാർ സംഭവിച്ചത്.

ഓടിക്കൊണ്ടിരിക്കേ, സെൻട്രൽ മെട്രോയ്ക്കും ഹൈക്കോടതി സ്റ്റേഷനും ഇടയിലുള്ള സബ്‌വേയിൽ ട്രെയിൻ കുടുങ്ങുകയായിരുന്നു. തുടർന്ന് യാത്രക്കാർക്ക് 500 മീറ്റർ അകലെയുള്ള ഹൈക്കോടതിമെട്രോ സ്റ്റേഷനിലേക്ക് ഇറങ്ങി നടക്കാനുള്ള അറിയിപ്പ് വന്നു.

ചെന്നെ മെട്രോ റെയിലിൽ കുടുങ്ങിയ യാത്രക്കാർ
ഡിറ്റ് വാ ചുഴലിക്കാറ്റ്; തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുന്നു; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

ഇതിന് പിന്നാലെ യാത്രാക്കാർ ഇറങ്ങി ടണലിലൂടെ അടുത്ത സ്റ്റേഷനിലേക്ക് നടക്കുകയായിരുന്നു. യാത്രക്കാർ ക്യൂവിൽ നിൽക്കുന്നതിൻ്റേയും തുരങ്കത്തിലൂടെ നടക്കുന്നതിൻ്റെയും ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

വൈദ്യുതി തടസ്സമോ സാങ്കേതിക തകരാറോ ആകാം സർവീസ് ഇടക്കു വെച്ച് നിൽക്കാൻ കാരണമായതെന്നാണ് നിഗമനം. സേവനങ്ങൾ സാധാരണ നിലയിലായതായി ചെന്നൈ മെട്രോ റെയിൽ എക്‌സിൽ അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com