സേവ് ദി ഡേറ്റും ആഘോഷങ്ങളും മെട്രോയിൽ ആവാം! മധ്യപ്രദേശിൽ സെലിബ്രേഷൻ ഓൺ വീൽസിന് തുടക്കം

മെട്രോയിലെ തിരക്ക് കുറവ് കണക്കിലെടുത്ത് വരുമാനം വർധിപ്പിക്കാനാണ് പുതിയ നീക്കം.
Metro
Published on
Updated on

ഭോപ്പാൽ: ഭോപ്പാൽ, ഇൻഡോർ മെട്രോ നെറ്റ്‌വർക്കുകളിൽ സെലിബ്രേഷൻ ഓൺ വീൽസ് പരിപാടിയുമായി മധ്യപ്രദേശ് മെട്രോ റെയിൽ കോർപ്പറേഷൻ. ഇതുപ്രകാരം സേവ് ദി ഡേറ്റ്, ബർത്ത് ഡേ പാർട്ടി, പരസ്യങ്ങൾ, വെബ് സീരീസ്, ഫിലിം ഷൂട്ടുകൾ, ഡോക്യുമെൻ്ററികൾ, മറ്റ് ഫോട്ടോഷൂട്ടുകൾ, എന്നിവ മെട്രോയിൽ വച്ച് ഷൂട്ട് ചെയ്യാം. മെട്രോയിലെ തിരക്ക് കുറവ് കണക്കിലെടുത്ത് വരുമാനം വർധിപ്പിക്കാനാണ് പുതിയ നീക്കം.

മൂവിങ് കോച്ചാണോ, അതോ നിർത്തിയിട്ടിരിക്കുന്ന മെട്രോയിൽ ആണോ പരിപാടി നടത്തേണ്ടത്, അതിനെ അനുസരിച്ചായിരിക്കും ചാർജ് ഈടാക്കുന്നത്. മണിക്കൂറിന് 5,000 രൂപ മുതൽ 7,000 രൂപ വരെയാണ് ചാർജ് ഈടാക്കുക എന്ന് അധികൃതർ അറിയിച്ചു. ആദ്യം ബന്ധപ്പെടുന്നവർക്ക് ആയിരിക്കും സൗകര്യം ലഭ്യമാകുക.

Metro
ബംഗാളിലെ തെരഞ്ഞെടുപ്പ് ജയം; മോദിയെ അഭിനന്ദിച്ച് ഡൊണാള്‍ഡ് ട്രംപ്

കുറഞ്ഞത് 15 ദിവസം മുമ്പെങ്കിലും ബുക്കിങ് നടത്തണം. കർശനമായ സമയം, സുരക്ഷ,മാർഗനിർദേശങ്ങൾ എന്നിവ പാലിക്കണം. മദ്യം,ബീഡി,സിഗരറ്റ്,പടക്കങ്ങൾ എന്നിവയ്ക്ക് കർശന നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. സ്റ്റേഷനിലെ സുരക്ഷാ പരിശോധനയ്ക്ക് ശേഷമേ മെട്രോയിൽ കയറാൻ അനുവദിക്കുകയുള്ളൂ എന്നും അധികൃതർ അറിയിച്ചു.

ഭോപ്പാലിൽ സാധാരണയുള്ള ദിവസങ്ങളിൽ 200 ൽ താഴെ യാത്രക്കാർ മാത്രമേ മെട്രോ ഉപയോഗിക്കുന്നുള്ളൂവെന്ന് റിപ്പോർട്ടുണ്ട്. വാരാന്ത്യങ്ങളിൽ ഈ സംഖ്യ 500 ൽ കൂടുതലാകുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.ചില ദിവസങ്ങളിൽ മെട്രോ ആളുകളില്ലാതെ ഓടേണ്ട അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്.

Metro
നിയുക്ത എംഎല്‍എമാരെയെല്ലാം റിസോര്‍ട്ടിലേക്ക് മാറ്റി; വിജയ്‌യുടെ സത്യപ്രതിജ്ഞ മെയ് ഏഴിന്?

മെട്രോ പ്രവർത്തനങ്ങൾ, സുരക്ഷാ, ഭരണപരമായ ക്രമീകരണങ്ങൾ എന്നിവയ്ക്കായി സർക്കാർ പ്രതിദിനം ഏകദേശം 8 ലക്ഷം രൂപ ചെലവഴിക്കുന്നുണ്ട്. ദൈനംദിന വരുമാനം 10,000 രൂപയിൽ പോലും എത്തുന്നില്ലെന്നും റിപ്പോർട്ടുണ്ട്.

ഡിസംബർ 21ന് 6568 യാത്രക്കാർ മെട്രോ ഉപയോഗിച്ചിരുന്നു. പിന്നീട് ദിനംപ്രതി യാത്രക്കാരുടെ എണ്ണം കുറയാൻ തുടങ്ങി. യാത്രക്കാരുടെ എണ്ണം കുറഞ്ഞതോടെ മെട്രോ മാനേജ്മെൻ്റ് ട്രിപ്പ് കുറയ്ക്കുകയും സമയം മാറ്റുകയും ചെയ്തു. 17ൽ നിന്നും 13 ആക്കി ട്രിപ്പുകൾ കുറച്ചു. പ്രവർത്തന സമയത്തിലും മാറ്റം കൊണ്ടുവന്നു. എന്നിട്ടും യാത്രക്കാരുടെ എണ്ണത്തിൽ യാതൊരു പുരോഗതിയും ഉണ്ടായില്ല. ഇതൊടെയാണ് പുതിയ പദ്ധതി അവതരിപ്പിക്കാൻ അധികൃതർ നിർബന്ധിതരായത്.

News Malayalam 24x7
newsmalayalam.com