അസമിൽ സൈനിക വിമാനം തകർന്നുണ്ടായ അപകടം; അഞ്ച് സൈനികർക്ക് ദാരുണാന്ത്യം

ലാൻഡിങ്ങിനിടെയാണ് അപകടം ഉണ്ടായത്.
കൊല്ലപ്പെട്ട സൈനികർ
കൊല്ലപ്പെട്ട സൈനികർSource:x/ @IAF_MCC
Published on
Updated on

ദിസ്‌പൂർ: ജോർഹട്ടിൽ സൈനിക വിമാനം തകർന്നുണ്ടായ അപകടത്തിൽ അഞ്ച് സൈനികർക്ക് ദാരുണാന്ത്യം. സ്ക്വാഡ്രൺ ലീഡർ പ്രശാന്ത് സിങ്‌, ഫ്ലൈറ്റ് ലഫ്റ്റനൻ്റ് ശുഭം കുമാർ, സർജൻ്റ് ജിതേന്ദ്ര ശർമ, അഗ്നിവീർ ഖേമാറാം കുമാവത്, അഗ്നിവീർ ഡാനിഷ് ആലം, എന്നിവരാണ് കൊല്ലപ്പെട്ടത്. AN-32 വിമാനമാണ് തകർന്നുവീണത്.  ലാൻഡിങ്ങിനിടെയാണ് അപകടം ഉണ്ടായത്. തൊട്ടുപിന്നാലെ വിമാനത്തിന് തീപിടിച്ചുവെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. 

അപകടത്തിൽ നിന്നും സഹപൈലറ്റ് മാത്രമാണ് രക്ഷപ്പെട്ടത്. ഇദ്ദേഹത്തെ ഗുരുതര പരിക്കുകളോടെ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിൽ അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടിട്ടുണ്ട്.

ഇന്ത്യൻ വ്യോമസേനയുടെ "വർക്ക്‌ഹോഴ്‌സ്" ആയി പ്രവർത്തിക്കുന്ന ഇരട്ട എഞ്ചിൻ ടർബോപ്രോപ്പ് സൈനിക ഗതാഗത വിമാനമാണ് അന്റോനോവ് എഎൻ-32. ഉയരത്തിലുള്ള വ്യോമതാവളങ്ങളിലും ചൂടുള്ള ഉഷ്ണമേഖലാ കാലാവസ്ഥകളിലും മികച്ച രീതിയിൽ പ്രവർത്തിക്കുന്നതിനായാണ് AN-32 രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇതിന് 7.5 ടൺ വരെ ചരക്ക്, 50 യാത്രക്കാ വരെ കൊണ്ടുപോകാൻ കഴിയും.

News Malayalam 24x7
newsmalayalam.com