

ഡൽഹി: കേന്ദ്രത്തിൽ നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്നിട്ട് ഇന്ന് 12 വർഷം പൂർത്തിയാവുകയാണ്. 12 വർഷങ്ങൾ 12 നേട്ടങ്ങൾ എന്ന മുദ്രാവാക്യം ഉയർത്തി ബിജെപി ജൂൺ ഒൻപത് മുതൽ ജൂലൈ ഒൻപത് വരെ പ്രചരണം നടത്തും. 2014 മെയ് 26 നാണ് നരേന്ദ്രമോദി ആദ്യമായി ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.
2014 ൽ അധികാരത്തിലെത്തിയ ശേഷം 2019ലും 2024ലും നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും വിജയിച്ച നരേന്ദ്രമോദി മൂന്നാം തവണയും പ്രധാനമന്ത്രി പദവിയിൽ തുടരുകയാണ്. സിക്കിം മുന്‍ മുഖ്യമന്ത്രി പവന്‍ കുമാര്‍ ചാംലിങ്ങിൻ്റെ റെക്കോര്‍ഡാണ് മോദി മറികടന്നത്. തുടർച്ചയായി കൂടുതൽ കാലം മുഖ്യമന്ത്രി പദവിയിരുന്ന വ്യക്തിയാണ് പവൻകുമാർ.
സര്‍ക്കാര്‍ തലവനായി മോദി 8,931 ദിവസമാണ് അധികാരത്തില്‍ പിന്നിട്ടത്. ഗുജറാത്ത് മുഖ്യമന്ത്രി, പ്രധാനമന്ത്രി എന്നി പദവികള്‍ കൂട്ടിയാല്‍ അധികാരക്കസേരയില്‍ മോദി 25-ാം വര്‍ഷത്തിലേക്ക് പ്രവേശിച്ചു. 2001 ഒക്ടോബര്‍ 7 നാണ് നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്നത്. 2014 മെയ് 21 വരെ ആ സ്ഥാനത്ത് തുടര്‍ന്നു. 13 വര്‍ഷത്തിലേറെ സേവനമനുഷ്ഠിച്ചു.
ഗുജറാത്തിലെ മുഖ്യമന്ത്രിയായി ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന വ്യക്തിയാണ് മോദി. 2014 മെയ് 26 നാണ് മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. 2014, 2019, 2024 വര്‍ഷങ്ങളില്‍ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച മോദി, ദേശീയ ജനാധിപത്യ സഖ്യ സര്‍ക്കാരിനെ നയിക്കുന്നു.
ഈ വര്‍ഷം ആദ്യം, പ്രധാനമന്ത്രി മോദി ഇന്‍സ്റ്റാഗ്രാമില്‍ 100 ദശലക്ഷം ഫോളോവേഴ്സ് മറികടന്നു. 2014 ലാണ് മോദി ഇന്‍സ്റ്റഗ്രാമില്‍ ചേര്‍ന്നത്. നിലവില്‍ അദ്ദേഹത്തിന് ഇന്‍സ്റ്റാഗ്രാമില്‍ 101 ദശലക്ഷത്തിലധികം ഫോളോവേഴ്സും എക്സില്‍ 106 ദശലക്ഷത്തിലധികം ഫോളോവേഴ്സുമുണ്ട്.