'മതവികാരം വ്രണപ്പെടുത്തും': ഭാഗികമായി വെള്ളത്തിൽ മുങ്ങിയ ദുർഗാ വിഗ്രഹങ്ങളുടെ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നതിന് മുംബൈ പൊലീസിൻ്റെ വിലക്ക്

ഭക്തരുടെ മതവികാരം വ്രണപ്പെടുന്നത് തടയാനും ക്രമസമാധാനം നിലനിർത്താനുമാണ് ഈ നടപടി.
Mumbai Police bans the circulation of images and videos of Durga idols partially submerged in water
ഭാഗികമായി വെള്ളത്തിൽ മുങ്ങിയ ദുർഗാ വിഗ്രഹങ്ങളുടെ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നതിന് മുംബൈ പൊലീസിൻ്റെ വിലക്ക്
Published on: 
Updated on: 

മുംബൈ: ദുർഗാ പൂജയ്ക്ക് ശേഷം വെള്ളത്തിൽ ഭാഗികമായി മുങ്ങിയതോ ഒഴുകി നടക്കുന്നതോ ആയ വിഗ്രഹങ്ങളുടെ ചിത്രങ്ങളും വീഡിയോകളും പകർത്തുന്നതും പ്രചരിപ്പിക്കുന്നതും മുംബൈ പൊലീസ് നിരോധിച്ചു. ഭക്തരുടെ മതവികാരം വ്രണപ്പെടുന്നത് തടയാനും ക്രമസമാധാനം നിലനിർത്താനുമാണ് പൊലീസിൻ്റെ ഈ നടപടി.

വിഗ്രഹങ്ങൾ പുഴയിൽ ഒഴുക്കിയ ശേഷം വേലിയേറ്റ സമയത്ത് കരയ്ക്കടിയുകയോ തടാകങ്ങളിലും കടലിലും ഒഴുകിനടക്കുകയോ ചെയ്യാറുണ്ട്. ഇവ പിന്നീട് മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ ജീവനക്കാർ എത്തിയാണ് മാറ്റുന്നത്. ഇത്തരം ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്നത് വിശ്വാസികളുടെ വികാരങ്ങളെ മുറിപ്പെടുത്താൻ ഇടയാക്കുമെന്നതിനാലാണ് വിലക്ക്.

Mumbai Police bans the circulation of images and videos of Durga idols partially submerged in water
ഇന്ത്യയിൽ പെട്രോൾ കയറ്റുമതി നികുതി വർധിപ്പിച്ച് കേന്ദ്ര സർക്കാർ

ഇത്തരം ചിത്രങ്ങളോ വീഡിയോകളോ പകർത്തുകയോ, പത്രങ്ങളിൽ പ്രസിദ്ധീകരിക്കുകയോ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കുവെക്കുകയോ ചെയ്യരുതെന്നാണ് കർശന നിർദേശം. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ചൊവ്വ മുതൽ വ്യാഴാഴം വരെയാണ് നിരോധനമുള്ളത്. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത 2023-ലെ സെക്ഷൻ 163 പ്രകാരമാണ് മുംബൈ പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ അക്ബർ പത്താനാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

Mumbai Police bans the circulation of images and videos of Durga idols partially submerged in water
"ജനാധിപത്യത്തെ അട്ടിമറിച്ച് ബംഗ്ലാദേശ് മാതൃകയിൽ ഭരണമാറ്റം കൊണ്ടുവരാൻ നീക്കം"; പ്രതിപക്ഷ പ്രതിഷേധങ്ങൾക്കെതിരെ രാജ്‌നാഥ് സിങ്
News Malayalam 24x7
newsmalayalam.com