മുരാസു തീരത്തേക്കെത്തുന്നു, ആന്ധ്ര തീരത്ത് കനത്ത മഴ

ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ചുഴലിക്കാറ്റ് പൂര്‍ണമായും കരതൊടുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.
മുരാസു തീരത്തേക്കെത്തുന്നു, ആന്ധ്ര തീരത്ത് കനത്ത മഴ
Published on: 
Updated on: 

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട് തീവ്ര ചുഴലിക്കാറ്റായി മാറിയ മുരാസു ആന്ധ്രാപ്രദേശില്‍ കരതൊടാനൊരുങ്ങുന്നു. ഇതോടെ ആന്ധ്രാപ്രദേശില്‍ കനത്ത മഴയാണ് പെയ്യുന്നത്. ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ചുഴലിക്കാറ്റ് പൂര്‍ണമായും കരതൊടുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്.

ചുഴലിക്കാറ്റ് തീരം തൊടുന്നതോടെ, മണിക്കൂറില്‍ 110 മുതല്‍ 120 കിലോമീറ്റര്‍ വരെ വേഗതയിലായിരിക്കും കാറ്റ് വീശുക.

മുരാസു തീരത്തേക്കെത്തുന്നു, ആന്ധ്ര തീരത്ത് കനത്ത മഴ
അര്‍ണാബിനു ശേഷം മുരാസു ചുഴലിക്കാറ്റ്; കേരളത്തിലും മഴ മുന്നറിയിപ്പ്

ചുഴലിക്കാറ്റിന്റെ ഫലമായി കേരളമടക്കം തെക്കന്‍ സംസ്ഥാനങ്ങളിലെ വിവിധയിടങ്ങളില്‍ കനത്ത മഴ ലഭിച്ചേക്കും. ആന്ധ്രയിലെ പ്രകാശം ജില്ലയിലെ ഓങ്കോളിലായിരിക്കും ചുഴലിക്കാറ്റ് കരതൊടുക എന്നാണ് കരുതുന്നത്. നെല്ലൂരിനും നര്‍സാപൂരിനും ഇടയിലായിരിക്കും ചുഴലിക്കാറ്റ് കരതൊടുകയെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.