നമാൻഷിന് പൊട്ടിക്കരഞ്ഞു കൊണ്ട് അന്ത്യാഭിവാദ്യം അർപ്പിച്ച് ഭാര്യ അഫ്ഷാൻ

നമാൻഷിൻ്റെ മൃതദേഹം ഇന്ന് ഹിമാചൽ പ്രദേശിലെ കാംഗ്രയിലുള്ള അദ്ദേഹത്തിൻ്റെ ജന്മഗ്രാമമായ പട്യാൽക്കറിൽ എത്തിച്ച് പൂർണ സൈനിക ബഹുമതികളോടെ സംസ്കരിച്ചു
നമാൻഷുവിന് അന്ത്യാഭിവാദ്യം അർപ്പിക്കുന്ന അഫ്ഷാൻ
നമാൻഷുവിന് അന്ത്യാഭിവാദ്യം അർപ്പിക്കുന്ന അഫ്ഷാൻSource: ANI
Published on
Updated on

ദുബായ് എയർ ഷോയ്ക്കിടെ തേജസ് യുദ്ധവിമാനം തകർന്ന് കൊല്ലപ്പെട്ട വിങ് കമാൻഡർ നമാൻഷ് സിയലിന് അന്ത്യാഭിവാദ്യം അർപ്പിച്ച് വിങ് കമാൻഡറും ഭാര്യയുമായ അഫ്ഷാൻ. സല്യൂട്ട് നൽകുന്നതിനിടെ അഫ്ഷാൻ പൊട്ടിക്കരയുന്നതിൻ്റെ വികാരഭരിത നിമിഷങ്ങളും മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.

നമാൻഷിൻ്റെ മൃതദേഹം ഇന്ന് ഹിമാചൽ പ്രദേശിലെ കാംഗ്രയിലുള്ള അദ്ദേഹത്തിൻ്റെ ജന്മഗ്രാമമായ പട്യാൽക്കറിൽ എത്തിച്ച് പൂർണ സൈനിക ബഹുമതികളോടെ സംസ്കരിച്ചു.

നമാൻഷുവിന് അന്ത്യാഭിവാദ്യം അർപ്പിക്കുന്ന അഫ്ഷാൻ
ഓപ്പറേഷൻ സിന്ദൂർ വിശ്വസനീയമായ ഒരു ഓർക്കസ്ട്ര: കരസേനാ മേധാവി

അചഞ്ചലമായ പ്രതിബദ്ധതയോടെയും, അസാധാരണ വൈദഗ്ധ്യത്തോടെയും, വിട്ടുവീഴ്ചയില്ലാത്ത കർത്തവ്യബോധത്തോടെയുമാണ് സിയാൽ രാജ്യത്തെ സേവിച്ചതെന്ന് വ്യോമസേന പറഞ്ഞു. ഈ അഗാധമായ ദുഃഖവേളയിൽ ഇന്ത്യൻ വ്യോമസേന അദ്ദേഹത്തിൻ്റെ കുടുംബത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും അദ്ദേഹത്തിൻ്റെ ധൈര്യത്തിൻ്റെയും സമർപ്പണത്തിൻ്റെയും ബഹുമാനത്തിൻ്റെയും പാരമ്പര്യം ആദരിക്കുകയും ചെയ്യുന്നതായി വ്യോമസേന അറിയിച്ചു.

നമാൻഷുവിന് അന്ത്യാഭിവാദ്യം അർപ്പിക്കുന്ന അഫ്ഷാൻ
ബിഹാറിലെ സ്ത്രീകളില്‍ മുലപ്പാലില്‍ യുറേനിയം; കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ ബാധിക്കുമെന്ന് പഠനം

നമാൻഷിൻ്റെ സുഹൃത്തുക്കളും നാട്ടുകാരും തങ്ങൾക്ക് സംഭവിച്ച നഷ്ടത്തിൽ ചടങ്ങിൽ ദുഖം പ്രകടിപ്പിച്ചു. ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖുവും നമാൻഷിൻ്റെ വിയോഗത്തിൽ ദുഖം രേഖപ്പെടുത്തി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com