യോഗ ലോകത്തിലെ ഏറ്റവും വലിയ സാമൂഹ്യ ആഘോഷമെന്ന് മോദി; അന്താരാഷ്‌ട്ര യോഗാ ദിനം ആചരിച്ച് രാജ്യം

യോഗ സംസ്കാരങ്ങളെ സംയോജിപ്പിക്കുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു.
യോഗ ലോകത്തിലെ ഏറ്റവും വലിയ സാമൂഹ്യ ആഘോഷമെന്ന് മോദി; അന്താരാഷ്‌ട്ര യോഗാ ദിനം ആചരിച്ച് രാജ്യം
Published on: 
Updated on: 

ഡൽഹി: ലോകം 12-ാമത് അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുമ്പോൾ, ലോകമെമ്പാടുമുള്ള ഏറ്റവും വലിയ സാമൂഹ്യ ആഘോഷമായി യോഗ മാറിയിരിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യോഗ മറ്റ് രാജ്യങ്ങളിലെയും സംസ്കാരങ്ങളിലേയും ആളുകളെ പരസ്പരം ബന്ധിപ്പിക്കുന്നുവെന്നും മോദി പറഞ്ഞു.

40-ാം വയസിൽ 20 വയസിൽ ഉണ്ടായിരുന്നതിനേക്കാൾ വഴക്കമുള്ളവർ ആയിരിക്കുകയെന്നും 50-ാം വയസിൽ 30 വയസിലുണ്ടായിരുന്നതിനെക്കാൾ ഊർജ്ജസ്വലരായിരിക്കുക. 70-ാം വയസിൽ 50 വയസിൽ ഉണ്ടായിരുന്നതിനെക്കാൾ ജീവിതശൈലി രോഗങ്ങളെ കൂടുതൽ പ്രതിരോധിക്കണം. ഇവിടെയാണ് യോഗ നമ്മെ സഹായിക്കുന്നത്, എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്നും നരേന്ദ്രമോദി പറഞ്ഞതായി ഇന്ത്യൻ എക്സപ്രസ് റിപ്പോർട്ട് ചെയ്തു.

യോഗ ലോകത്തിലെ ഏറ്റവും വലിയ സാമൂഹ്യ ആഘോഷമെന്ന് മോദി; അന്താരാഷ്‌ട്ര യോഗാ ദിനം ആചരിച്ച് രാജ്യം
യോഗയ്ക്ക് വർണ വിവേചനമില്ല; യോഗയുടെ പ്രാധാന്യം ഓർമിപ്പിച്ച് ആരോഗ്യമന്ത്രി

"യോഗ വെറുമൊരു ശാരീരിക വ്യായാമമല്ല. അത് ഒരു പ്രായ വിഭാഗത്തിൽ മാത്രം ഒതുങ്ങുന്നതല്ല. യോഗ മനുഷ്യ ചൈതന്യത്തിൻ്റെ പ്രകടനമാണ്. ശാരീരിക ആരോഗ്യം, മാനസിക ക്ഷേമം എന്നിവ പ്രേത്സാഹിപ്പിക്കുന്നതിന് യോഗയ്ക്ക് നിർണായക പങ്കുണ്ടെന്നും മോദി പറഞ്ഞു.

യോഗം ഇന്ത്യ ലോകമനുഷ്യരാശിക്ക് നൽകിയ അമൂല്യമായ ഒരു സമ്മാനമാണ് എന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. യോഗ മനസിനെയും ശരീരത്തെയും ആത്മാവിനേയും ഊർജസ്വലമാക്കിക്കൊണ്ട് സമഗ്രമായ ക്ഷേമത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

News Malayalam 24x7
newsmalayalam.com