

ബിഹാർ വോട്ടെണ്ണലിൻ്റെ ഫലസൂചനകൾ പുറത്തു വരുമ്പോൾ കേവല ഭൂരിപക്ഷവും കടന്ന് ലീഡ് നിലനിർത്തി എൻഡിഎ . 127 സീറ്റുകളിലാണ് എൻഡിഎ മുന്നിട്ട് നിൽക്കുന്നത്. 94 സീറ്റുകളിൽ മഹാസഖ്യവും മുന്നേറുന്നു.
തേജസ്വി യാദവ്, സാമ്രാട്ട് ചൗധരി, അനന്ത് സിംഗ്, മൈഥിലി താക്കൂർ,വിജയ് സിൻഹ എന്നിവർ മണ്ഡലങ്ങളിൽ ലീഡ് നിലനിർത്തുന്നുണ്ട്.
ബിജെപിയും ആർജെഡിയും ഒപ്പത്തിനൊപ്പം ലീഡ് തുടരുമ്പോൾ ജെഡിയു വളരെ പിന്നിലാണ്. കോൺഗ്രസ് പത്തിൽ താഴെ സീറ്റുകളിൽ മാത്രമാണ് ലീഡ് നിലനിർത്തുന്നത്. സിപിഐഎംഎൽ 2 സീറ്റുകളിലും സിപിഎം 2 സീറ്റിലും സിപിഐ ഒരു സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്.