നീറ്റ് യുജി പുനഃപരീക്ഷ ഇന്ന്; ജാഗ്രതയോടെ എൻടിഎ

ഉച്ചക്ക് രണ്ട് മണി മുതൽ വൈകിട്ട് അഞ്ചേകാൽ വരെയാണ് പരീക്ഷ...
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രംSource: Files
Published on
Updated on

ഡൽഹി: ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കിയ നീറ്റ് യു.ജി പുനഃപരീക്ഷ ഇന്ന് നടക്കും. രാജ്യത്തെ 5000ത്തിലധികം പരീക്ഷാ കേന്ദ്രങ്ങളിലും രാജ്യത്തിന് പുറത്തെ 14 കേന്ദ്രങ്ങളിലുമായി 23 ലക്ഷത്തോളം വിദ്യാർഥികളാണ് പരീക്ഷയെഴുതുന്നത്. ഉച്ചക്ക് രണ്ട് മണി മുതൽ വൈകിട്ട് അഞ്ചേകാൽ വരെയാണ് പരീക്ഷ.

മെയ് മൂന്നിന് നടന്ന പരീക്ഷയിലെ ക്രമക്കേടുകള്‍ പുറത്ത് വന്നതോടെയാണ് നീറ്റ് പരീക്ഷ എൻടിഎ റദ്ദാക്കിയത്. കനത്ത സുരക്ഷയിലാണ് ഇത്തവണ പരീക്ഷ. പരീക്ഷയുമായി ബന്ധപ്പെട്ട വ്യാജ സന്ദേശങ്ങളെയും തട്ടിപ്പുകളെയും കുറിച്ച് വിദ്യാർഥികൾ ജാഗ്രത പാലിക്കണമെന്നും എൻടിഎ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

പ്രതീകാത്മക ചിത്രം
ഇതാണ് ത്രില്ലർ; ഇഞ്ച്വറി ടൈം ഗോളിൽ ഐവറികോസ്റ്റിനെ വീഴ്ത്തി ജർമനി രണ്ടാം റൗണ്ടിൽ

വിദ്യാർഥികളുടെ ഗതാഗത ക്രമീകരണങ്ങളിൽ സഹായിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പരീക്ഷാ കേന്ദ്രങ്ങൾക്ക് സമീപം ഡൽഹി സർക്കാർ കൂളിംഗ് സോണുകൾ ക്രമീകരിച്ചിട്ടുണ്ട്. ഈ കൂളിംഗ് സോണുകളിൽ വിദ്യാർഥികൾക്കും അവരുടെ മാതാപിതാക്കൾക്കും ഇരിപ്പിട ക്രമീകരണം നൽകും. ചോദ്യപേപ്പർ ചോർച്ച വിവാദം കനത്തതോടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജി ആവശ്യപ്പെട്ട് സിജെപിയും പ്രതിഷേധം കടുപ്പിച്ചിട്ടുണ്ട്.

News Malayalam 24x7
newsmalayalam.com