നേഹ ബോറയെ പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു; അഭിജിത് ദീപ്കെയെ കോടതിയിൽ ഹാജരാക്കും

അഭിജിത് ദീപ്കെയെ സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് മുൻപാകെ ഇന്ന് ഹാജരാക്കും
Neha Bora was released from police custody
നേഹ ബോറയെ പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു
Published on: 
Updated on: 

ഡൽഹി: ഐസ നേതാവ് നേഹ ബോറയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു. സുഹൃത്തുക്കൾ സ്റ്റേഷനിലെത്തി കണ്ടതിന് പിന്നാലെ നേഹയെ വിട്ടയച്ചത്. അതേസമയം, അഭിജിത് ദീപ്കെയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

ദീപ്കെയെ സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന് മുൻപാകെയാവും ഹാജരാകുക. ഇന്നലെ കസ്റ്റഡിയിലെടുത്ത നേഹ ബോറയെ ആർ.കെ പുരം പൊലീസ് സ്റ്റേഷനിലായിരുന്നു എത്തിച്ചത്. നേഹയെ കാണാൻ സുഹൃത്തുക്കളിൽ ഒരാൾക്ക് പൊലീസ് അനുമതി നൽകി.

Neha Bora was released from police custody
സമരക്കടലായി ഡൽഹി; കേന്ദ്രത്തെ വിറപ്പിച്ച് പാറ്റകളുടെ ത്രിവർണ തരംഗം, അഭിജിത് ദീപ്കെ, നേഹ ബോറ ഉൾപ്പെടെയുള്ള നേതാക്കൾ കസ്റ്റഡിയിൽ

എന്നാൽ അഭിജിത് ദീപ്കയെ കാണാൻ പൊലീസ് അനുവാദം നൽകിയില്ലെന്ന് സിജെപി ആരോപിച്ചു. അതേസമയം മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷിന്‍റെ രാജിക്കായി ഇന്നും സമരം തുടരും. ഇടത് സംഘടനകൾ തിരം​ഗ മാർച്ച് നടത്തും. മാർച്ച് കണക്കിലെടുത്ത് സെൻട്രൽ സർക്കിളിൽ അടക്കം കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിട്ടുള്ളത്.

നിരോധനാജ്ഞ മറികടന്നാണ് ഇന്നലെ ഡൽഹിയിൽ സിജെപിയുടെ തിരംഗ മാർച്ച് നടന്നത്. ചെറുസംഘങ്ങളായി തുടങ്ങിയ മാർച്ച് വൻ പ്രതിഷേധ റാലിയായി മാറി. അനിയന്ത്രിതമായ ജനപങ്കാളിത്തം ഉണ്ടായതോടെ സമരമുഖത്ത് നിന്ന് ആളുകളെ പിരിച്ചുവിടാൻ പൊലീസ് ഏറെ ബുദ്ധിമുട്ടി. പൊലീസിൻ്റെ ബലപ്രയോഗം സംഘർഷാവസ്ഥ സൃഷ്ടിച്ചു. പ്രതിഷേധത്തിനായി വീട്ടിൽ നിന്ന് ഇറങ്ങിയ ഉടൻ, സിജെപി കൺവീനർ അഭിജിത് ദീപ്കെയെ വളഞ്ഞ്, പൊലീസ് കസ്റ്റഡിയിലെടുത്തു. മണ്ഡി ഹൗസിലേക്ക് മിന്നൽ സമരം നടത്തിയ ഐസ നേതാവ് നേഹ ബോറയെ പൊലീസ് വലിച്ചിഴച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Neha Bora was released from police custody
കേന്ദ്രത്തെ ഞെട്ടിച്ച് ത്രിവർണ തരംഗം... സമരഭൂമിയായി രാജ്യ തലസ്ഥാനം; അഭിജിത് ദീപ്കെ, നേഹ ബോറ ഉൾപ്പെടെയുള്ള നേതാക്കൾ കസ്റ്റഡിയിൽ
News Malayalam 24x7
newsmalayalam.com