

മൂന്നാം മോദി സർക്കാരിൻ്റെ 2026 ബജറ്റിൽ പുതിയ ആദായ നികുതി നിയമം പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. നികുതി നിയമങ്ങൾ ലഘൂകരിച്ച പുതിയ ആദായ നികുതി നിയമം ഏപ്രില്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും. ഐടി റിട്ടേണുകൾ ഫയൽ ചെയ്യേണ്ട തിയതി ജൂലൈ 31 വരെ നീട്ടുകയും ചെയ്തിട്ടുണ്ട്. അതേസമയം, ആദായ നികുതി സ്ലാബുകളിൽ മാറ്റമില്ല.
പുതിയ ആദായ നികുതി നിയമം അനുസരിച്ച് ചെറിയ നികുതിവെട്ടിപ്പുകള്‍ക്ക് പിഴശിക്ഷ മാത്രമാണുണ്ടാവുക. അതേസമയം, വരുമാനം തെറ്റിച്ച് കാണിച്ചാൽ 100 ശതമാനം പിഴയീടാക്കും. ആദായനികുതി സേവനങ്ങളെല്ലാം ഒറ്റകുടക്കീഴിലാക്കുക എന്ന ലക്ഷ്യം കൂടി മുൻനിർത്തിയാണ് പുതിയ നിയമം പ്രഖ്യാപിച്ചിരിക്കുന്നത്.
വിദേശത്തേക്ക് പണം അയക്കുന്നതിന് നികുതി കുറയ്ക്കും. വാഹനാപകട ഇൻഷുറൻസ് നഷ്ടപരിഹാരത്തെയും ആദായ നികുതിയിൽ നിന്ന് ഒഴിവാക്കി. വിദേശ യാത്രയുടെ ടി സി എസ് 2 ശതമാനമാക്കിയിട്ടുണ്ട്. വൈദ്യ പഠനത്തൻ്റെ ടിസിഎസും 2 ശതമാനമായി കുറച്ചു. നികുതി ദായകർക്കായി ബൈ ബാക്ക് പദ്ധതിയും നടപ്പാക്കും.
ഡാറ്റ സേവന ദാതാക്കൾക്ക് വമ്പൻ നികുതിയിളവുകളാണ് ബജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ളത്. വിമാന നിർമാണ മേഖലയിൽ ഇറക്കുമതിക്ക് നികുതിയിളവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ക്ലൗഡ് സര്‍വീസ് നല്‍കുന്ന കമ്പനികക്കും നികുതിയിളവ് പ്രഖ്യാപിച്ചിട്ടുണ്ട്. 17 ക്യാൻസർ മരുന്നുകൾക്കും കസ്റ്റംസ് തീരുവ ഒഴിവാക്കിയിട്ടുണ്ട്.