ചില്ലറയില്ല; മന്ത്രിയോട് ബസിൽ നിന്നിറങ്ങാൻ ആവശ്യപ്പെട്ട് കണ്ടക്ടർ

മാസ്ക് ധരിച്ചെത്തിയ മന്ത്രിയെ തിരിച്ചറിയാതെയായിരുന്നു കണ്ടക്ടറുടെ പ്രവർത്തി
ചില്ലറയില്ല; മന്ത്രിയോട് ബസിൽ നിന്നിറങ്ങാൻ ആവശ്യപ്പെട്ട് കണ്ടക്ടർ
Published on
Updated on

കർണാടകയിൽ ചേഞ്ച്‌ ഇല്ലാത്തതിനാൽ ഗതാഗതമന്ത്രിയോട് ബസിൽ നിന്നു ഇറങ്ങാൻ ആവശ്യപ്പെട്ട് കണ്ടക്ടർ. ഗതാഗതമന്ത്രി ബൈരതി സുരേഷിനോടാണ് കണ്ടക്ടർ ഇറങ്ങിപ്പോകാൻ ആവശ്യപ്പെട്ടത്. ബിഎംടിസി ബസുകളിൽ പരിശോധന നടത്തുന്നതിൻ്റെ ഭാഗമായിട്ടായിരുന്നു മന്ത്രിയുടെ രഹസ്യ യാത്ര.

മാസ്ക് ധരിച്ചെത്തിയ മന്ത്രിയെ തിരിച്ചറിയാതെയായിരുന്നു കണ്ടക്ടറുടെ പ്രവർത്തി. ബിഎംടിസി ബസുകളിൽ യാത്രക്കാർ നേരിടുന്ന പ്രശ്നങ്ങൾ നേരിട്ട് അനുഭവിച്ചറിയുന്നതിനായിരുന്നു മന്ത്രിയുടെ യാത്ര. ടിക്കറ്റിനായി 100 രൂപയുടെ നോട്ട് നൽകിയ മന്ത്രിയോട് കണ്ടക്ടർ ചില്ലറ ആവശ്യപ്പെടുകയായിരുന്നു. കയ്യിൽ ചില്ലറ ഇല്ലെന്ന് പറഞ്ഞതോടെ തൻ്റെ കയ്യിലും ചില്ലറ ഇല്ലെന്ന് പറഞ്ഞ കണ്ടക്ടർ ബസിൽ നിന്ന് ഇറങ്ങണമെന്ന് മന്ത്രിയോട് ആവശ്യപ്പെട്ടു. ഇതോടെ മറുത്തൊന്നും പറയാതെ മന്ത്രി ബസിൽ നിന്ന് ഇറങ്ങുകയായിരുന്നു.

ചില്ലറയില്ല; മന്ത്രിയോട് ബസിൽ നിന്നിറങ്ങാൻ ആവശ്യപ്പെട്ട് കണ്ടക്ടർ
കേടായ ഭക്ഷണം വിതരണം ചെയ്തു; സ്വിഗ്ഗിക്ക് ഭക്ഷ്യ സുരക്ഷാ ഗുണനിലവാര അതോറിറ്റിയുടെ നോട്ടീസ്

രാത്രി 7.10 മുതൽ 9.10 വരെ ഇത്തരത്തിൽ 10 ഓളം ബസുകളിലാണ് മന്ത്രി പരിശോധന നടത്തിയത്. ജയമഹലിൽ നിന്നാരംഭിച്ച മന്ത്രിയുടെ യാത്ര ടി വി നഗർ. ആർടി നഗർ, സിബിഐ റോഡ്, ബെല്ലാരി റോഡ്, ഹെബ്ബാൾ, ഭൂപസാന്ദ്ര, മാന്യത ടെക് പാർക്ക്, നാഗവാര, ഹെന്നൂർ, ബൈരതി ബാന്ദേ എന്നീ റൂട്ടുകളിലൂടെ ഗെഡലഹള്ളിയിലാണ് അവസാനിച്ചത്. ഇതിന് പിന്നാലെ ഓട്ടോറിക്ഷയിലും മന്ത്രി യാത്ര ചെയ്തു.

യാത്രക്കാർ ആവശ്യപ്പെട്ടിട്ടും സ്റ്റോപ്പിൽ നിർത്താതിരുന്നതിന് ഒരു ബസ് ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരെ മന്ത്രി നടപടിയുമെടുത്തു.

News Malayalam 24x7
newsmalayalam.com