'ദയ അർഹിക്കാത്ത ക്രൂരത;' പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ ശരിവെച്ച് കൊൽക്കത്ത ഹൈക്കോടതി

കൊല്ലപ്പെട്ട കുട്ടിയുടെ അന്തസ്സിനെ ഇരുട്ടിൽ കുഴിച്ചുമൂടുന്ന പൈശാചികമായ പ്രവൃത്തിയാണിതെന്ന് വിശേഷിപ്പിച്ചു.
‘No mercy’: Calcutta High Court confirms man’s death penalty for girl’s rape, murder
‘No mercy’: Calcutta High Court confirms man’s death penalty for girl’s rape, murder
Published on: 
Updated on: 

കൊൽക്കത്ത:അയൽക്കാരിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ മധ്യവയസ്കന് വധശിക്ഷ വിധിച്ച് കൊൽക്കത്ത ഹൈക്കോടതി. വധശിക്ഷ ഇളവ് ചെയ്യാൻ വിസമ്മതിച്ച കോടതി, കൊല്ലപ്പെട്ട കുട്ടിയുടെ അന്തസ്സിനെ ഇരുട്ടിൽ കുഴിച്ചുമൂടുന്ന പൈശാചികമായ പ്രവൃത്തിയാണിതെന്ന് വിശേഷിപ്പിച്ചു. ഇത്തരമൊരു ക്രൂരതയ്ക്ക് യാതൊരുവിധ ദയയും അർഹിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് അരിജിത് ബാനർജി, ജസ്റ്റിസ് അപൂർബ സിൻഹ റേ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് സുപ്രധാന ഉത്തരവ്. കൂടാതെ ഇരയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി 15 ലക്ഷം രൂപ നൽകാനും കോടതി ഉത്തരവിട്ടു.

2024 നവംബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പെൺകുട്ടിയെ കാണാതായതിനെത്തുടർന്ന് തിരച്ചിൽ നടത്തിയ അമ്മ, കുട്ടിയെ അബോധാവസ്ഥയിൽ അയൽവാസിയായ പ്രതിയുടെ വീട്ടിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

പ്രതിയുടെ മോശം പെരുമാറ്റം കാരണം രണ്ട് ഭാര്യമാരും മക്കളോടൊപ്പം ഇവരെ ഉപേക്ഷിച്ച് പോയിരുന്നു.

കുട്ടി എങ്ങനെ തൻ്റെ വീട്ടിലെത്തിയെന്നോ, എങ്ങനെയാണ് ആ അവസ്ഥയിലായതെന്നോ വിശദീകരിക്കാൻ പ്രതിക്ക് സാധിച്ചിരുന്നില്ല. തുടർന്ന് അന്വേഷണം നടത്തിയ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയും, 2025 ജനുവരിയിൽ വിചാരണക്കോടതി ഇയാൾക്ക് വധശിക്ഷ വിധിക്കുകയുമായിരുന്നു. ഇതിനെതിരെ പ്രതി നൽകിയ അപ്പീൽ തള്ളിക്കൊണ്ടാണ് ഹൈക്കോടതി ശിക്ഷ ശരിവെച്ചത്.

‘No mercy’: Calcutta High Court confirms man’s death penalty for girl’s rape, murder
'ഇവർക്ക് പരോൾ നൽകരുത്..' 10000 പേർ ഒപ്പിട്ട നിവേദനം കോടതിയിൽ; രണ്ട് മക്കളെ കൊലപ്പെടുത്തിയ സൂസൻ വീണ്ടും ജയിലിൽ

ഒരു ഭാഷയിലും വിവരിക്കാൻ കഴിയാത്ത കാര്യങ്ങളാണ് ആ കുട്ടി ആനുഭവിച്ചതെന്ന് കേസ് പരിഗണിച്ച ശേഷം കോടതി പറഞ്ഞു. ഈ സംഭവം കോടതിയുടെ മാത്രമല്ല, പൊതുസമൂഹത്തിൻ്റെയാകെ മനഃസാക്ഷിയെ ഞെട്ടിച്ചതാണെന്നും ബെഞ്ച് നിരീക്ഷിച്ചു.

തൻ്റെ 30 വർഷത്തെ ജുഡീഷ്യൽ സർവീസിനിടയിൽ ഇത്രയും പക്വതയോടെയും യുക്തിസഹമായും ചോദ്യങ്ങൾക്ക് മറുപടി നൽകുന്ന ഒരു പ്രതിയെ കണ്ടിട്ടില്ലെന്ന് ജസ്റ്റിസ് റേ ചൂണ്ടിക്കാട്ടി.

പ്രതിക്ക് യാതൊരുവിധ മാനസിക രോഗങ്ങളോ വൈകല്യങ്ങളോ ഇല്ലെന്ന് മെഡിക്കൽ ബോർഡ് വ്യക്തമാക്കിയിട്ടുണ്ട്.

പ്രതിയുടെ പ്രായം പരിഗണിച്ച് ശിക്ഷയിൽ ഇളവ് നൽകണമെന്നും, ഇയാൾ മാനസാന്തരപ്പെടാൻ സാധ്യതയുണ്ടെന്നും പ്രതിഭാഗം അഭിഭാഷകൻ അമിത് രഞ്ജൻ പതി കോടതിയിൽ വാദിച്ചു. എന്നാൽ, ഇത്രയും ക്രൂരമായ മനസ്സുള്ള ഒരാൾ നന്നാകാൻ യാതൊരു സാധ്യതയുമില്ലെന്നും, പ്രതിക്ക് യാതൊരു പശ്ചാത്താപവുമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

പ്രതിക്ക് ന്യായമായ ശിക്ഷ ഉറപ്പാക്കുന്നതിനൊപ്പം, ഇരയായ പെൺകുട്ടിയുടെ കുടുംബാംഗങ്ങൾ അനുഭവിക്കുന്ന വേദനയെയും കോടതി കണക്കിലെടുത്തു. അപ്പീൽ തള്ളി വധശിക്ഷ സ്ഥിരീകരിച്ച കോടതി, ഇരയുടെ നഷ്ടപരിഹാരം 10 ലക്ഷം രൂപയിൽ നിന്ന് 15 ലക്ഷം രൂപയായി ഉയർത്താനും രണ്ട് മാസത്തിനുള്ളിൽ തുക പെൺകുട്ടിയുടെ മാതാപിതാക്കൾക്ക് നൽകാനും നിർദ്ദേശിച്ചു.