ആർക്കും പങ്കില്ല; ഇന്ത്യ - പാക് സംഘർഷം അവസാനിപ്പിക്കാൻ ഇടപെട്ടെന്ന ചൈനയുടെ അവകാശവാദം തള്ളി ഇന്ത്യ

ട്രംപിൻ്റെ അവകാശ വാദങ്ങളും ഇന്ത്യ നേരത്തെ തള്ളിയിരുന്നു
ആർക്കും പങ്കില്ല; ഇന്ത്യ - പാക് സംഘർഷം അവസാനിപ്പിക്കാൻ ഇടപെട്ടെന്ന ചൈനയുടെ അവകാശവാദം തള്ളി ഇന്ത്യ
Source: X
Published on
Updated on

ഇന്ത്യ - പാക് സംഘർഷം അവസാനിപ്പിക്കാൻ ഇടപെട്ടെന്ന ചൈനയുടെ അവകാശവാദം തള്ളി കേന്ദ്ര സർക്കാർ. പ്രശ്നത്തിൽ ലോക രാജ്യങ്ങളാരും മധ്യസ്ഥത വഹിച്ചിട്ടില്ലെന്ന നിലപാടിൽ മാറ്റമില്ലെന്ന് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു . അമേരിക്കയുടെയും ചൈനയുടെയും അവകാശവാദം തള്ളുന്നുണ്ടെങ്കിലും ഔദ്യോഗികമായ പ്രതികരണം കേന്ദ്ര സർക്കാറിൽ നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല.

വിഷയത്തിൽ കേന്ദ്രം നേരിട്ട് വ്യക്തത വരുത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു . ചൈനയുടെ അവകാശവാദം ദേശസുരക്ഷയെ പരിഹസിക്കുന്നതാണെന്ന് കോൺഗ്രസ് നേതാവ് ജയ്റാം രമേശ് എക്സിൽ കുറിച്ചു . അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന് പിന്നാലെ ചൈനീസ് വിദേശകാര്യ മന്ത്രിയും സംഘർഷം പരിഹരിക്കാൻ ഇടപെട്ടെന്ന് കഴിഞ്ഞ ദിവസം അവകാശവാദം ഉന്നയിച്ചിരുന്നു.

ആർക്കും പങ്കില്ല; ഇന്ത്യ - പാക് സംഘർഷം അവസാനിപ്പിക്കാൻ ഇടപെട്ടെന്ന ചൈനയുടെ അവകാശവാദം തള്ളി ഇന്ത്യ
'ട്രംപ് മാത്രമല്ല, ഞങ്ങളുമുണ്ട്'; ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം അവസാനിപ്പിച്ചതിന്റെ ക്രെഡിറ്റിനായി ചൈനയും

ഇന്ത്യയും പാകിസ്ഥാനും തമ്മിലുണ്ടായ വെടിനിർത്തൽ ഇരുരാജ്യങ്ങളിലേയും ഡിജിഎംഒമാർ നേരിട്ട് നടത്തിയ ചർച്ചയെ തുടർന്നാണെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഇന്ത്യ- പാക് സംഘർഷം അവസാനിപ്പിക്കാൻ താൻ ഇടപെട്ടതായി ട്രംപ് പലതവണ അവകാശവാദം ഉന്നയിച്ചതിന് പിന്നാലെയാണ് ചൈന പുതിയ അവകാശവാദവുമായി രംഗത്തെത്തിയത്. ട്രംപിൻ്റെ അവകാശ വാദങ്ങളും ഇന്ത്യ നേരത്തെ തള്ളിയിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com