

ഡൽഹി:മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യതലസ്ഥാനത്ത് ഇന്നും മിന്നൽ സമരങ്ങൾ തുടരും. ഉച്ചയ്ക്ക് ഒരു മണിക്ക് NSUI പ്രതിഷേധം നടക്കും എന്നാണ് പ്രഖ്യാപനം. നിലവിലെ സാഹചപര്യം കണക്കിലെടുത്ത് നഗരത്തിൽ ഡൽഹി പൊലീസ് കനത്ത സുരക്ഷ തുടരുകയാണ്. പ്രതിഷേധം തുടരുമെന്ന് ഇടത് സംഘടനകളും സിജെപിയും വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം ജന്തർമന്തറിൽ പ്രവേശിച്ച് ദേശീയ പതാക ഉയർത്തിയ സിജെപി നേതാക്കളായ അഷുതോഷ് റാങ്കയുടെയും സൗരവ് ദാസിന്റെയും ജുഡീഷ്യൽ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇരുവർക്കും ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് മന്ദിർമാർഗിലെ സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് മുൻപാകെ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ പതിമൂന്നാം തീയതിയാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇന്നും ശക്തമായ പ്രതിഷേധങ്ങളാകും അരങ്ങേറുക. ജന്തർമന്തറിലേക്ക് പ്രവേശനമില്ലെങ്കിലും ജന്തർമന്തറിനോട് ചേർന്നുള്ള പ്രദേശങ്ങളിലായിരിക്കും പ്രതിഷേധം. എസ്ഐആർ ക്രമക്കേടിനെതിരെ നവംബർ ഒന്നിന് രാംലീല മൈതാനത്ത് റാലി നടത്താൻ ഇന്ത്യാ സഖ്യത്തിന് ഡെൽഹി പൊലീസ് കഴിഞ്ഞ ദിവസം അനുമതി നൽകിയിരുന്നു.