ഡൽഹി പൊലീസ് നടപടിയിൽ പ്രതിഷേധിച്ച ആതിര ഉൾപ്പടെ എൻഎസ്‌യുഐ പ്രവർത്തകർ കസ്റ്റഡിയിൽ; സെൻട്രൽ പാർക്കിൽ ഇന്ന് തിരംഗ മാർച്ച് നടത്താൻ സിജെപി

പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നിലെ എൻഎസ്‌യുഐ പ്രതിഷേധം പത്ത് മണിക്കൂർ നീണ്ടു...
ഡൽഹി പൊലീസ് നടപടിയിൽ പ്രതിഷേധിച്ച ആതിര ഉൾപ്പടെ എൻഎസ്‌യുഐ പ്രവർത്തകർ കസ്റ്റഡിയിൽ; സെൻട്രൽ പാർക്കിൽ ഇന്ന് തിരംഗ മാർച്ച് നടത്താൻ സിജെപി
Source: Files
Published on: 
Updated on: 

ഡൽഹി: ഡൽഹിയിൽ പൊലീസ് മർദനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച മലയാളി വിദ്യാർഥി ആതിര ഉൾപ്പടെയുള്ള എൻഎസ്‌യുഐ പ്രവർത്തകർ കസ്റ്റഡിയിൽ. ഡൽഹി പാർലമെൻ്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിന് മുന്നിൽ പ്രതിഷേധിച്ച ജെബി മേത്തർ, എൻഎസ്‌യുഐ ദേശീയ അധ്യക്ഷൻ വിനോദ് ജാഖറിനെ ഉൾപ്പടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷന് മുന്നിലെ എൻഎസ്‌യുഐ പ്രതിഷേധം പത്ത് മണിക്കൂർ നീണ്ടു. പ്രതിഷേധത്തിനിടെ ആർഎസ്എസ് പ്രവർത്തകൻ ഡൽഹി പൊലീസിനൊപ്പം ചേർന്ന് മർദിച്ചുവെന്ന് പ്രവർത്തകർ ആരോപിച്ചു.

ഡൽഹി പൊലീസ് നടപടിയിൽ പ്രതിഷേധിച്ച ആതിര ഉൾപ്പടെ എൻഎസ്‌യുഐ പ്രവർത്തകർ കസ്റ്റഡിയിൽ; സെൻട്രൽ പാർക്കിൽ ഇന്ന് തിരംഗ മാർച്ച് നടത്താൻ സിജെപി
ഡൽഹി പൊലീസ് നടപടിയിൽ പ്രതിഷേധം; എൻഎസ്‌യുഐ പ്രവർത്തകരെ വലിച്ചിഴച്ച് പൊലീസ്

അതേസമയം, സിജെപി ആഹ്വാനം ചെയ്ത 'ലെഹ്‌റ ദോ തിരംഗ' ക്യാംപയിൻ ഇന്ന് നടക്കും. വൈകീട്ട് അഞ്ച് മണിക്ക് ഡൽഹി കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ ദേശീയ പതാക ഉയർത്താനാണ് ആഹ്വാനം. എസ്എഫ്ഐ, എഐഎസ്‌എഫ്, ഐസ തുടങ്ങിയ സംഘടനകളും സാമൂഹിക പ്രവർത്തകരും പ്രതിഷേധത്തിന്റെ ഭാഗമാകും.

അതിനിടെ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി സെൻട്രൽ പാർക്ക് രണ്ടു ദിവസത്തേക്ക് അടച്ചിട്ടുണ്ട്. സെൻട്രൽ പാർക്കിൽ ഒത്തുകൂടാൻ അനുവദിക്കില്ല, പകരം മറ്റൊരു സ്ഥലത്ത് ചുരുങ്ങിയ ആളുകൾക്ക് മാത്രം പതാകയേന്തി പ്രതിഷേധിക്കാൻ അനുമതി നൽകുമെന്ന നിലപാടിലാണ് ഡൽഹി പൊലീസ്‌. പ്രതിഷേധത്തിന് മുന്നോടിയായി വൻ സുരക്ഷയാണ് ഡൽഹി പൊലീസ് ഒരുക്കിയിട്ടുള്ളത്. കൊണാട്ട് പ്ലേസിൽ 6000ലധികം സുരക്ഷ ഉദ്യോഗസ്ഥരെ വിന്യസിച്ചു. സെൻട്രൽ ഡൽഹിയിൽ മാത്രം പൊലീസും അർധസൈനിക വിഭാഗവും ഉൾപ്പെടെ 32,000 പേരെയും വിന്യസിക്കും. മുൻകൂട്ടി നിശ്ചയിച്ച പ്രകാരം സെൻട്രൽ പാർക്കിൽ തന്നെ മാർച്ച് നടത്തുമെന്നും പൊലീസ് കടത്തിവിടില്ലെന്ന നിലപാട് ജനാധിപത്യവിരുദ്ധമാണെന്നും സിജെപി വ്യക്തമാക്കി.

News Malayalam 24x7
newsmalayalam.com