അപകടം നടന്നതിന് തെളിവില്ല; പ്രചരിച്ചത് വ്യാജവാർത്ത, ചത്തീസ്‌ഗഢിൽ വിമാനം തകർന്ന് വീണിട്ടില്ലെന്ന് അധികൃതർ

പ്രദേശവാസികളാരും തന്നെ വിമാനം കാണുകയോ. സ്ഫോടനശബ്ദം കേൾക്കുകയോ ചെയ്തതായി വിവരമില്ല
 Chhattisgarh govt denies reports of plane crash in Jashpur
Source: ANI / X
Published on
Updated on

ചത്തീസ്ഗഡ്: ജാഷ്പൂർ ജില്ലയിലെ വനമേഖലയിൽ വിമാനം തകർന്ന് വീണതായി പ്രചരിച്ച് റിപ്പോർട്ടുകൾ വ്യാജമെന്ന് ചത്തീസ്ഗഡ് സർക്കാർ. നാരയൺപൂർ കുന്നുകളിൽ വിമാനം തകർന്ന് വീണതായി പ്രചരിച്ച വാർത്തകൾ സ്ഥിരീകരിച്ചിട്ടില്ല. അത്തരമൊരു സംഭവത്തിന്റെ തെളിവുകളൊന്നും പരിസരത്ത് നിന്നും ലഭിച്ചിട്ടില്ലെന്നും ജാഷ്പൂർ കളക്ടർ രോഹിത് വ്യാസ് എഎൻഐയോട് പറഞ്ഞു.

 Chhattisgarh govt denies reports of plane crash in Jashpur
ഛത്തീസ്ഗഡിൽ സ്വകാര്യ വിമാനം മരത്തിൽ ഇടിച്ചു തകർന്നു

പ്രദേശത്ത് വിമാനാപകടം ഉണ്ടായതായി മാധ്യമങ്ങളിലൂടെ വിവിരം ലഭിച്ചു. ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ അധികൃതരുടെ സംഘം അപകടം നടന്നതായി പറയുന്ന സ്ഥലത്ത് എത്തി പരിശോധന നടത്തിയെങ്കിലും അത്തരത്തിലുള്ള ഒരു തെളിവും ഇതുവരെയും ലഭിച്ചില്ല. വിവിധ വിഭാഗങ്ങളുടെ പരിശോധനകൾ നടക്കുന്നുണ്ടെന്നും കളക്ടർ പറഞ്ഞു. പ്രദേശവാസികളാരും തന്നെ വിമാനം കാണുകയോ. സ്ഫോടനശബ്ദം കേൾക്കുകയോ ചെയ്തതായി വിവരമില്ല.

വനമേഖലയിൽ ഡ്രോൺ നിരീക്ഷണവും നടക്കുന്നുണ്ട്. മലയോര പ്രദേശത്ത് വനം വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടക്കുന്നുണ്ട്. എന്നാൽ വിമാനത്തിന്റെയോ. വിമാനാവശിഷ്ടങ്ങളുടേയോ തെളിവുകളൊന്നും തന്നെ ലഭിച്ചിട്ടില്ല. ചുറ്റുമുള്ള ഗ്രാമവാസികളുമായി അധികൃതർ സംസാരിച്ചിരുന്നു. പ്രദേശികമായി ലഭിച്ച വിവരങ്ങളൊന്നും റിപ്പോർട്ടുകൾ സ്ഥിരീകരിക്കാൻ സഹായിക്കുന്നതല്ലെന്നും കളക്ടർ രോഹിത് വ്യാസ് എഎൻഐയോട് വ്യക്തമാക്കി.

 Chhattisgarh govt denies reports of plane crash in Jashpur
പ്രചാരണച്ചൂടിൽ തമിഴ്‌നാട്; വോട്ടുറപ്പിക്കാൻ ദേശീയ നേതാക്കളും രംഗത്ത്, പരസ്യപ്രചാരണം നാളെ വരെ

ജാഷ്പൂർ ജില്ലയിലെ വനമേഖലയിൽ മരത്തിൽ ഇടിച്ചശേഷം വിമാനം തകർന്ന് വീഴുകയായിരുന്നു എന്നാണ് പ്രചരിച്ച റിപ്പോർട്ടുകൾ. നാരായൺപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഖുരാസഗർഹ ഗ്രാമത്തിനടുത്തുള്ള രത്തൻപഹ്ലി വനത്തിലാണ് അപകടം നടന്നതെന്നും ആളപായം ഉണ്ടായിട്ടുണ്ടെന്നും റിപ്പോർട്ടുകളിൽ പറഞ്ഞിരുന്നു. അസാധാരണമാം വിധം താഴ്ന്ന് പറക്കുന്ന വിമാനത്തിൻ്റെ ദൃശ്യങ്ങൾ അപകടത്തിന് മുൻപ് എന്ന തരത്തിൽ പ്രചരിച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com