ഓംപ്രകാശ് മാഥൂർ കേരളാ ഗവർണർ, രാജേന്ദ്ര ആർലേക്കർ തമിഴ്നാട്ടിലേക്ക്

ബിജെപിയുടേയും ആർഎസ്എസ്സിൻ്റെയും മുതിർന്ന നേതാവാണ് ഓം പ്രകാശ് മാഥുര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഏറ്റവും അടുത്ത വിശ്വസ്തരിൽ ഒരാൾ കൂടിയാണ്
ഓംപ്രകാശ് മാഥൂർ കേരളാ ഗവർണർ,  രാജേന്ദ്ര ആർലേക്കർ തമിഴ്നാട്ടിലേക്ക്
Published on: 
Updated on: 

ഡൽഹി: കേരളത്തിന് പുതിയ ഗവർണർ. ഓംപ്രകാശ് മാഥൂറിനെ കേരള ഗവർണറായി നിയമിച്ചു. നിലവിൽ സിക്കിം ഗവർണർ ആണ് ഓംപ്രകാശ് മാഥൂർ. കേരളാ ഗവർണർ രാജേന്ദ്ര ആർലേക്കറെ തമിഴ്നാട് ഗവർണറായും രാഷ്ട്രപതി ദ്രൗപതി മുർമു നിയമിച്ചു.

ബിജെപിയുടേയും ആർഎസ്എസ്സിൻ്റെയും മുതിർന്ന നേതാവാണ് രാജസ്ഥാനിൽ നിന്നുള്ള ഓം പ്രകാശ് മാഥുര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഏറ്റവും അടുത്ത വിശ്വസ്തരിൽ ഒരാൾ കൂടിയാണ്. ​മോദി മുഖ്യമന്ത്രി ആയിരുന്നപ്പോൾ ഗുജറാത്തിൻ്റെ ചുമതലയുള്ള ബിജെപി നേതാവ് അയിരുന്നു മാഥുർ. ഏറെക്കാലം ആർഎസ്എസ് പ്രചാരകനായിരുന്നു. അതിനുശേഷമാണ് ബിജെപിയിൽ എത്തിയത്.

ഓംപ്രകാശ് മാഥൂർ കേരളാ ഗവർണർ,  രാജേന്ദ്ര ആർലേക്കർ തമിഴ്നാട്ടിലേക്ക്
സർക്കാരിൻ്റെ പ്രശ്നം സമരവേദിയല്ല, ജനങ്ങളുടെ പ്രതിഷേധ സ്വരം: സിജെപി

സുധ യാദവ് കർണ്ണാടക ഗവർണർ ആകും. രാഷ്ട്രപതി ഭവനിൽനിന്ന് പുറത്തിറക്കിയ ഔദ്യോഗിക വാർത്താക്കുറിപ്പിലാണ് പുതിയ ഗവർണർമാരുടെ നിയമനം സംബന്ധിച്ച ഉത്തരവുകൾ കൈമാറിയത്. ചുമതലയേൽക്കുന്ന തീയതി മുതൽ പുതിയ നിയമനങ്ങൾ നിലവിൽവരുമെന്ന് രാഷ്ട്രപതിയുടെ ഓഫീസ് അറിയിച്ചു.

News Malayalam 24x7
newsmalayalam.com