നീലഗിരി ജില്ലയിലെ പന്തലൂരിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. പന്തല്ലൂർ ചന്തക്കുന്ന് സ്വദേശി ജോയി (58) ആണ് മരിച്ചത്. രാത്രി 8 മണിയോടെയാണ് ആക്രമണം നടന്നത്. ജോയിയുടെ മൃതദേഹം പന്തലൂർ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
ഗൂഡല്ലൂർ പോയി വീട്ടിലേക്ക് മടങ്ങി വരുന്ന വഴിയാണ് ജോയിയെ കാട്ടാന ആക്രമിച്ചത്. ജോയിയുടെ വയറിനാണ് കുത്തേറ്റതെന്നാണ് ലഭ്യമാകുന്ന വിവരം. ജോയി തൽക്ഷണം മരിച്ചു. സ്ഥിരമായി ഈ മേഖലയിലുണ്ടാകാറുളള കാട്ടാനയാണ് ആക്രമിച്ചതെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം.